ബഹ്‌റൈന്‍ ലെ ഒരു പച്ചക്കറി കടയില്‍ വെച്ചാണ് ഞങ്ങള്‍ അവരെ കാണുന്നത്. കണ്ടാല്‍ ഒരു 60-65 വയസ്സ് തോന്നും. പര്‍ദ്ദ ആണ് വേഷം. ആകെ ചുക്കി ചുളിഞ്ഞ മുഖത്ത് ഒരു വല്യ കണ്ണാടിയുമുണ്ട്. Hi boys എന്ന് പറഞ്ഞു കൊണ്ട് അവരാണ് ആദ്യം പരിച്ചയപെട്ടത് . അവര്‍ ഞങ്ങളോട് പേര്, സ്ഥലം ഒക്കെ ചോദിച്ചു. അതില്‍ സുരേന്ദ്രന്റെ (സുരേന്ദ്രന്റെ ബ്ലോഗ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )പേര് പരയാന്‍ മാത്രം അവര്‍ കുറച്ചു ബുദ്ധിമുട്ടി.
അവര്‍ സ്വയം പരിചയപ്പെടുത്തി, പേര് ജോയ് . സ്ഥലം Philippines . അപ്പോള്‍ ഞാന്‍ ചോദിച്ചു മുസ്ലിം ആയിട്ടു പേര് ജോയ് എന്നാണോ എന്ന്. അവര്‍ പറഞ്ഞു, അവര്‍ മുസ്ലിം അല്ല ക്രിസ്ത്യന്‍ ആണെന്ന്. അവര്‍ ഇവിടെ ഒരു അറബിയുടെ വീട്ടിലെ വേലക്കാരി ആണ്. പുറത്തു പോകുമ്പോള്‍ ഇടാനായി നല്ല ഡ്രസ്സ് ഇല്ലാത്തതു കൊണ്ട് പര്‍ദ്ദ ഇടുന്നതാണെന്ന്. അതാവുമ്പോള്‍ ആരും കാണില്ലല്ലോ. ജോയ് ഇവിടെ വന്നിട്ട് 17 വര്‍ഷമായി. ഭര്‍ത്താവു മരിച്ചതില്‍ പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഇവിടെ ജോലിക്ക് വന്നതാണ് . ഇപ്പോള്‍ 15 വര്‍ഷമായി നാട്ടില്‍ പോയിട്ടേയില്ല. പോവാന്‍ അറബി മുതലാളി അനുവദിച്ചു കാണില്ലയിരിക്കാം .മക്കള്‍ ഓസ്ട്രേലിയ ല്‍ ആണ്. അങ്ങോട്ട് പോകണം എന്നുണ്ട്, ദൈവം അനുഗ്രഹിച്ചാല്‍.
ഞങ്ങള്‍ ഇടയ്ക്കിടെ അവരെ വഴിയില്‍ വെച്ച് കാണാറുണ്ട്. Hi boys, how are you?. എന്ന് ചോദിക്കും . കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വീട്ടിലേക്കു Cash അയച്ചു കൊടുക്കാറില്ലേ എന്ന് ചോദിച്ചു. കൊണ്ട് തല താഴ്ത്തി പതുക്കെ നടന്നു പോയി.
വല്ലാത്ത ജീവിതം അല്ലേ, 15 വര്‍ഷമായി മക്കളെയും ബന്ധുക്കാരെയും ഒന്ന് കാണാതെ...
ഇനി അവര്‍ക്ക് ഒരു മടക്കം ഉണ്ടാകുമോ ആവൊ
:( paavam lle?t
മറുപടിഇല്ലാതാക്കൂnannayitunduuuuuuuuuu
മറുപടിഇല്ലാതാക്കൂ