ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ആടുജീവിതം

ശ്രീ ബെന്യാമിന്‍ എഴുതിയ നോവല്‍. ഞാന്‍ ആദ്യമായി വായിച്ചു തീര്‍ത്ത നോവല്‍ എന്ന ഒരു പ്രത്യേകത കൂടി ഉണ്ടു അതിന്. ഞാന്‍ മുന്‍പ് "ഖസാക്കിന്റെ ഇതിഹാസം " , "വിങ്ങ്സ് ഓഫ് ഫയര്‍ ", " ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമം നടത്തി എങ്കിലും പാതിവഴിയില്‍ വെച്ചു  പിന്മാറുകയായിരുന്നു. ഞാനും ഒരു ഗള്‍ഫ്‌ കാരന്‍ ആയതു  കൊണ്ടാണ്  ഈ പുസ്തകം വായിക്കാം എന്ന് വിചാരിച്ചത്. പിന്നെ ബെന്യാമിന്‍ ബഹറിനില്‍ ജോലിചെയ്യുന്ന ഒരാള്‍ കൂടിയാണ്. ഇപ്പോള്‍ ഈ പുസ്തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി.
                   അബദ്ധത്തില്‍ ആട് മേയ്ക്കല്‍ ജോലി ചെയ്യേണ്ടി വരുകയും പിന്നീട് അവിടെ നിന്ന് ഓടി രക്ഷപെടുകയും ചെയ്ത  ഒരു ആലപ്പുഴക്കാരന്റെ കഥ ആണ്  ഈ പുസ്തകം പറയുന്നത്. ഒരു നടന്ന സംഭവം. പറ്റുമെങ്കില്‍ നിങ്ങളും ഒന്ന് വായിച്ചുനോക്കു. "ആട് ജീവിതം " 

3 അഭിപ്രായങ്ങൾ:

  1. നോക്കാം.ഖസാക്കിന്റെ ഇതിഹാസത്തെ പറ്റിയുള്ള എന്റെ കുറിപ്പ്
    ഇവിടെ

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചിരുന്നു. അത് സത്യം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  3. ആടുജീവിതം വായിച്ചിരിക്കെണ്ട പുസ്തകം തന്നെ. അതിലെ നായക കഥാപാത്രത്തിന്റെ ഒര്‍ജിനല്‍ ഫോട്ടൊ കണ്ടിട്ട് സത്യത്തില്‍ ഇന്നും വല്ലാത്ത ഒരു ഫീലാ

    മറുപടിഇല്ലാതാക്കൂ