എന്റെ പ്രവാസ ജിവിതം തുടങ്ങിയിട്ട് ഇന്നേക്ക് 2 വര്‍ഷമാകുന്നു. പണ്ട് ഒരു ജോത്സ്യന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് വടക്കോ വടക്ക് പടിഞ്ഞാറോ ദിക്കില്‍ ആയിരിക്കും ജോലി കിട്ടുക എന്ന്. അതുപോലെ തന്നെ ആയി, ആദ്യം വടക്കും ഇപ്പോള്‍ വടക്ക് പടിഞ്ഞാറും.
എന്റെ സ്കൂള്‍ എന്റെ പഞ്ചായത്തിന് പുറത്തായിരുന്നു. ഞാന്‍ ഡിപ്ലോമ പഠിച്ചത് എന്റെ താലൂക്കിന് പുറത്താണ്. എഞ്ചിനീയറിംഗ് പഠിച്ചത് എന്റെ ജില്ലക്ക് പുറത്താണ്. ഇപ്പൊ ജോലിചെയ്യുന്നത് എന്റെ രാജ്യത്തിന് പുറത്തും. എന്താല്ലേ ...
എനിക്ക് ഗള്‍ഫ് എന്നാല്‍ ദുബായ് മാത്രമായിരുന്നു. അച്ഛനും അമ്മക്കുംഎന്നെ ഗള്‍ഫ് ലേക്ക് അയക്കാന്‍ താല്പര്യമുണ്ടായിരുന്നു എങ്കിലും, എനിക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായി ഞാന്‍ ഒരു അപ്ലിക്കേഷന്‍ പോലും അയച്ചില്ല. എന്നിട്ടും പ്രവാസത്തിന്റെ രണ്ടു വര്‍ഷങ്ങള്‍ കടന്നു പോയി.
ഭൂപടത്തില്‍ വടക്ക് പടിഞ്ഞാറു എവിടെ എന്ന് നോക്കിയപ്പോള്‍ കണ്ടത്, ഗള്‍ഫും യുറോപ്പുമാണ്. ഒരിക്കല്‍ ഞാന്‍ ഒരു അപ്ലിക്കേഷന്‍ അയച്ചു. ഗള്‍ഫിലെക്കല്ല, ഇന്ഗ്ലെണ്ടിലേക്ക് . ഒരിക്കല്‍ ഇംഗ്ലണ്ട് നിന്നുള്ള ഒരു എഴുത്ത് കിട്ടിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വല്യ ആകാംഷയായി. ഇന്റര്‍വ്യൂ കാര്‍ഡ് ആണെന്ന് പോസ്റ്റുമാന് പറഞ്ഞപ്പോ ആകാംക്ഷ ഇരട്ടിയായി, പക്ഷെ ഇന്റര്‍വ്യൂനു എന്നെ സെലക്ട് ചെയ്തിട്ടില്ല എന്നായിരുന്നു ആ കത്തില്‍. അതിനായി അവര്‍ ഇംഗ്ലണ്ട് ല്‍ നിന്നും കത്ത് അയച്ചിരിക്കുന്നു.
കുറച്ചു നാള് കഴിഞ്ഞു, അച്ഛന്റെ സുഹൃത്ത് കൃഷ്ണേട്ടന് വഴി എനിക്ക് ബഹറിനില്‍ ഒരു അവസരം കിട്ടി. അങ്ങനെ 2008 നവംബര്‍ 20 നു ഞാന്‍ ബഹറിനില്‍ കാലുകുത്തി. നമ്മുടെ രണ്ടോ മൂന്നോ താലൂക്ക് ചേര്‍ന്നാല്‍ ഉള്ള വലിപ്പമേ ഈ കുഞ്ഞന്‍ രാജ്യത്തിന് ഉള്ളു .
മരുഭുമിയിലും തണുപ്പുകാലം ഉണ്ടു എന്ന് ഞാന്‍ അറിഞ്ഞത് അപ്പോഴാണ്. പക്ഷെ ടിവിയില്‍ കാണുന്ന പോലെയുള്ള മണലാരണ്യങ്ങള്‍ ഒന്നും ഇവിടെ ഞാന്‍ കണ്ടില്ല.
ഒട്ടകങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ കണ്ടു, അവ സ്വതന്ത്രമായി നടക്കുന്നത് കണ്ടിട്ടില്ല.
ബഹ്റൈന്‍ എനിക്ക് കുറെ പുതിയ അനുഭവങ്ങള്‍ തന്നു. ആദ്യമായി പിക്ക് അപ്പില്‍ കയറിയത്, ആദ്യമായി മുപ്പത്തി അഞ്ചാം നിലയില്‍ കയറിയത്, ആദ്യമായി ഗ്രില്ലെട് ചിക്കന്‍, പിസ്സ, ബര്‍ഗര്‍, ബ്രോസ്ടെഡ്, ഷവര്‍മ്മ എന്തിനേറെ പറയുന്നു നമ്മുടെ നാന് പോലും കഴിക്കുന്നത് ഇവിടെ വച്ചാണ്. ആദ്യമായി മാളില്‍ കയറിയത്. ആദ്യമായി ആലിപ്പഴം കാണാനും ഇവിടെ വരേണ്ടി വന്നു.
ഇവിടെ വെച്ചു ഒത്തിരി ആളുകളെ കാണാനും കേള്‍ക്കാനും പറ്റി. കൊടും ചുടിലും ഏസി ഇടാതെ ഉറങ്ങുന്നവര്‍, കൊടും തണുപ്പത് ഏസി ഇട്ടിരിക്കുന്നവര്‍, ശുദ്ധ സസ്യാഹാരികള്‍, പ്യൂവര്‍ നോണ്‍ വെജുകാര്‍, എന്നും ബ്രോസ്ടെഡ് കഴിക്കുന്നവര്‍, 2 ടിന് പെപ്സി ഒരു സമയം കുടിക്കുന്നവര്‍, തടി കുറക്കാന്‍ തേന്‍ കഴിക്കണമെന്ന് കേട്ടിട്ട് 6 മാസം കഴിച്ചിട്ടും തടി കുറയാത്തവര്‍, രാത്രി 2 മണിക്ക് കാര്‍ട്ടൂണ്‍ കണ്ടു കൈകൊട്ടി ചിരിക്കുന്നവര്‍, ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍. എപ്പൊഴും വണ്ടിനെ പോലെ മുരളുന്നവര്‍, മിറിണ്ട ഒഴിച്ച് ചോറ് ഉണ്ണുന്നവര്‍, അടുത്ത ഫ്ലാറ്റിലെ ലെറ്റര്‍ ബോക്സ് കണ്ടപ്പോ " ഓ ഇത് പോസ്റ്റ് ഓഫീസ് ആയിരുന്നോ " എന്ന് ചോദിച്ചവന്. കാസറോള്‍ വാങ്ങാന്‍ പോയിട്ട് ഫ്രിഡ്ജില്‍ വെക്കാവുന്ന ടൈപ്പ് ഇല്ലാന്ന് പറഞ്ഞു പോന്നവന്‍. അങ്ങനങ്ങനെ എത്ര പേര് .
എനിക്ക് ഇവിടെ നഷടപെട്ടത്: അച്ഛന്,അമ്മ, പച്ചപ്പ്, മഴ, കൂട്ടുകാര്‍, ദീര്‍ഘദൂര യാത്ര, ബന്ധുക്കള്‍, പാച്ചു (എന്റെ പട്ടികുട്ടന്‍), ദാ ഇപ്പൊ ഞാന്‍ കെട്ടാന്‍പോണോള്‍.
ഹാ.. എല്ലാം അര ചാണ് വയറിനു വേണ്ടി അല്ലെ. സഹിക്കാം
(ഇപ്പോള്‍ ഒരു ചാണ് വയര്‍). പോക്കറ്റ് വലുതാകുംതോറും വയറും വലുതാകുന്നു. എന്താണെന്നറിയില്ല.
ബഹ്റൈന്‍ വിശേഷം ഇനിയും ഒത്തിരി ഉണ്ട്, അത് മറ്റൊരവസരത്തില്‍ പറയാം.
ശനിയാഴ്ച, നവംബർ 20, 2010
വ്യാഴാഴ്ച, നവംബർ 18, 2010
ബ്രൌണ്‍ ഷുഗര്‍ ഇട്ട ചായ
ആദ്യമായാണ് ഞാന്‍ ബ്രൌണ്‍ ഷുഗര്‍ ഉപയോഗിക്കുന്നത്. ഇത് ഇവിടെ ഇത്ര ഈസി ആയി കിട്ടുമെന്ന് ഞാന്‍ കരുതിയതെ ഇല്ല. ഇത് ശരിരത്തിന് നല്ലതാണെന്നാണ് പറയുന്നത്. നാച്ചുറല്‍ ആണ് യാതൊരു വിധ രാസവസ്തുക്കളും ചെര്‍നിട്ടില്ലത്രേ. വില അല്പം കൂടുതലാണ് എന്നാലും കുഴപ്പമില്ല, നല്ലതിനല്ലേ. ഇന്ന് രാവിലെ ചായ കുടിച്ചത് ബ്രൌണ്‍ ഷുഗര്‍ ഇട്ടിട്ടാണ്. കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്നും വാങ്ങിയതാണ്. സഹമുറിയന് സുരേന്ദ്രനും കൊടുത്തു ഒരു ഗ്ലാസ് ചായ.
ബ്രൌണ്‍ ഷുഗര്‍, ബ്രൌണ്‍ നിറത്തിലുള്ള പഞ്ചസാര ആണ് കേട്ടോ. ഹി ..ഹി. നിങ്ങള്‍ എന്ത് വിചാരിച്ചു, മയക്കു മരുന്ന് ആണെന്നോ. അയ്യേ ഞാന്‍ ആ ടൈപ്പേ അല്ല കേട്ടോ.
ബ്രൌണ്‍ ഷുഗര്‍, ബ്രൌണ്‍ നിറത്തിലുള്ള പഞ്ചസാര ആണ് കേട്ടോ. ഹി ..ഹി. നിങ്ങള്‍ എന്ത് വിചാരിച്ചു, മയക്കു മരുന്ന് ആണെന്നോ. അയ്യേ ഞാന്‍ ആ ടൈപ്പേ അല്ല കേട്ടോ.

ചൊവ്വാഴ്ച, നവംബർ 16, 2010
"അപ്പെടെ പേര് അപ്പ"
അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് മാളില്‍ നല്ലതിരക്കുണ്ടായിരുന്നു. ഞാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒരു പയ്യന് എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ വിരല്‍ പിടിച്ചിട്ടു പറഞ്ഞു. "അപ്പയേം മംമ്മിയേം കാണാനില്ല " എന്ന്. ഞാന്‍ ഒന്ന് പേടിച്ചു. ഈ വലിയ മാളില്‍ ഈ തിരക്കിനിടെ ഞാന്‍ എവിടുന്നു ഇവന്റെ അപ്പയെ കണ്ടു പിടിക്കും. ഇവനാണെങ്കില്‍ ഇപ്പൊ കരയും എന്ന രീതിയില്‍ നിക്കുവാണ്. ഒരു മൂന്ന് നാലു വയസ്സ് കാണും. മലയാളി കുട്ടിയാണ്. ഞാന്‍ വിചാരിച്ചു, ഇവന് വല്ല അറബിയുടെയോ പാകിസ്ഥാനിയുടെയോ അടുത്താണ് എത്തിയതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. രണ്ടു കൂട്ടര്‍ക്കും ഭാഷ അറിയില്ലല്ലോ.
ഞാന്‍ അവനോടു ചോദിച്ചു. "മോന്റെ അപ്പെടെ പേര് എന്താ " എന്ന്. അവന് പറഞ്ഞു "അപ്പെടെ പേര് അപ്പ".
ഞാന്‍ വിചാരിച്ചു പണിയായെന്നു. പിന്നെ ഞാന്‍ മമ്മിടെ പേര് ചോദിച്ചു
അവന് പറഞ്ഞു "മമ്മിടെ പേര് മമ്മി"
ഇനിയിപ്പോ എന്താ ചെയ്ക. അവന്റെ പേര് ചോദിച്ചപ്പോ "ഈവ് " എന്ന് പറയുന്നുണ്ട്.
അപ്പൊ അവനെ അന്വേഷിച്ചു അവന്റെ അപ്പയും മമ്മിയും ഞങ്ങള്‍ നില്ക്കുന്ന സ്ഥലത്തെത്തി. അവരെ കണ്ടപ്പോ അവന് എന്റെ കൈ വിട്ട് ഓടിപ്പോയ് അപ്പയെ കെട്ടിപിടിച്ചു. വയനാട്ടില്‍ നിന്നുള്ള ഒരു കുടുംബം ആയിരുന്നു അത്. ഈ പയ്യന്റെ പേര് സ്റ്റീവ്.
ഈ കുസൃതികുട്ടന്‍ കഴിഞ്ഞ ദിവസംവും അപ്പയേം മമ്മിയേം വെട്ടിച്ചു ഓടിക്കളഞ്ഞു എന്ന് അവര്‍ പറഞ്ഞു. അവനൊരു ടാറ്റാ കൊടുത്തിട്ട് ഞാന്‍ പച്ചക്കറി ഇരിക്കുന്ന സ്ഥലത്തേക്ക് ട്രോളി തള്ളി.

തിങ്കളാഴ്ച, നവംബർ 01, 2010
പന്നിക്കുഴി ഹോസ്റ്റല്‍
കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ കോളേജ് . കുന്നും പാടങ്ങളും പുഴയും റബ്ബറും എല്ലാമുള്ള നാട്. അന്ന് കോളേജ് നു ഹോസ്റ്റല്‍ ഇല്ലായിരുന്നു. പത്തു മുപ്പതു വീടുകളിയയിട്ടാണ് കുട്ടികളെ താമസ്സിപ്പിചിരുന്നത്. വാടക കുട്ടികള്‍ ഷെയര്‍ ചെയ്തു കൊടുക്കണം.
ഞാനും അച്ഛനും രാവിലെ തന്നെ ഇറങ്ങി എങ്കിലും ഉച്ചതിരിഞ്ഞ് മൂന്നര മണി ആയി കോളേജ് ല്‍ എത്തിയപ്പോ. എന്റെ വീട്ടില്‍ നിന്നും വെറും 50 k.m മാത്രമേ ഉള്ളു കോളേജ് ലേക്ക്. പക്ഷെ കോളേജ് ഭാഗത്തേക്ക് ബസ് കുറവായിരുന്നു.
ഇവിടുത്തെ ഹോസ്റ്റല്‍ കളുടെ പേര് കേള്‍ക്കാന്‍ നല്ല രസമാണ്. കിടാരക്കുഴി, കുന്നുംമണ്ട, ഷട്ടര്‍, ജെ ജെ , പന്നിക്കുഴി, ചക്കരപരമ്പ് അങ്ങനങ്ങനെ ....
ഇതില്‍ പന്നികുഴി എന്നത് കുട്ടികള്‍ ഇട്ട പേരാണ് കേട്ടോ.
എനിക്ക് ആദ്യം കിട്ടിയത് ഷട്ടര്‍ എന്ന ഹോസ്റ്റല്‍ ആണ്. ഷട്ടര്‍ ഇട്ട ഒരു കെട്ടിടം ആയത് കൊണ്ടാണ് ആ പേര് വീണത്. രണ്ടു കടമുറി ചേര്‍ന്ന ഒരു കെട്ടിടം. എന്റെ ഹോസ്റ്റല്‍ എന്ന സങ്കല്പം തന്നെ മാറിപ്പോയ്.അവിടെ ഞങ്ങള്‍ എട്ടു പേര്. ദിലീഷും രാകേഷും ഒക്കെ അവിടെ ഫ്രണ്ട് ആയി കിട്ടി.
ജോണ്‍ ഏട്ടനെയാണ് ഞങ്ങള്‍ക്ക് കുക്ക് ആയി കിട്ടിയത്. കള്ള് ഷാപ്പിലെ കുക്ക് ആയിരുന്നു. അതുകൊണ്ട് എല്ലാ കറിക്കും എരിവു കൂടുതലാണ്. പോരഞ്ഞിട്ട് ഞായറാഴ്ച സ്പെഷ്യല്‍ മുളക് കറി ഉണ്ട്. കപ്പയും മുളക് കറിയും. അതുകൊണ്ട് തന്നെ ഞായറാഴ്ച രാവിലെ ഞാന്‍ ഹോട്ടലില്‍ നിന്നാണ് കഴിക്കുന്നത്.
എല്ലാവരും പട്ടികാട്, ഓണം കേറാമൂല എന്നൊക്കെ പറഞ്ഞ് കളിയാക്കും എങ്കിലും എനിക്ക് ആ നാട് ഇഷ്ടപ്പെട്ടു.
എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നത് പന്നികുഴി എന്ന വീടാണ്. ആ വീടിനു പ്രത്യേകിച്ച് പെരോന്നുമില്ലയിരുന്നു. കുട്ടികള്‍ ഇട്ട പേരാണ് പന്നികുഴി എന്ന്. കാരണം ഈ വീടിന്റെ അടുത്തു ശരിക്കും ഒരു പന്നി കുഴി ഉണ്ടായിരുന്നു . (അതായത് ഒരു വലിയ കുഴിയില്‍ പന്നികളെ വളര്‍ത്തും, ഇതിലേക്ക് തുറക്കുന്ന രീതിയില്‍ അവിടെ ഒരു കക്കൂസ് ഉണ്ടാകും. ഇപ്പൊ കാര്യം പിടികിട്ടിയില്ലേ.)
ഈ വീടിനു 2 മുറി ഒരു ചായ്പ്പ്. അത്രയേ ഉള്ളു.വാടക ആയിരം രൂപ മാത്രം !. മഴ പെയ്യുമ്പോള്‍ മാത്രമേ കിണറ്റില്‍ വെള്ളമുണ്ടാകു. ഫാന്‍, മോട്ടോര്‍ പമ്പ്, ടാപ്പ് , അങ്ങനെയുള്ള ആഡംബര വസ്തുക്കള്‍ ഒന്നുമില്ല. current പോയാല്‍ എന്തായാലും 2 ദിവസത്തിനുള്ളില്‍ വരും. മഴക്കാലം കഴിഞ്ഞാല്‍ വെള്ളം വില കൊടുത്തു വാങ്ങി കിണറ്റില്‍ ഒഴിക്കും. ഞങ്ങളോട് എന്തോ ദേഷ്യം ഉള്ളത് പോലെ ആ കിണര്‍ തന്നെ വെള്ളം കുടിച്ചു തീര്‍ക്കും. വാട്ടര്‍ ടാങ്ക് ഇല്ലാത്തതിനാല്‍ വാങ്ങുന്ന വെള്ളം കിണറ്റില്‍ ഒഴിക്കുകയെ നിവര്‍ത്തി ഉള്ളു. നിങ്ങള്‍ക്കു പന്നിക്കുഴി ഹോസ്റ്റല്‍ കാണണ്ടേ ?ഇതാ...

![]() |
അയ്യോ! BMW
നാട്ടില്‍ വെച്ചു ഒരു BMW കാര്‍ കണ്ടാല്‍ ഹോ! അല്ലെങ്കില്‍ ഹായ് ! എന്ന് പറയുമായിരുന്ന ഞാന്‍ ഇപ്പൊ അയ്യോ! എന്ന് പറയുന്നു. കാരണമെന്താനെന്നോ, എന്റെ കമ്പനിലെ ഹരിയെയും രാജേഷിനെയും ആക്രമിച്ചു കൊള്ളയടിച്ചവര്‍ വന്നത് BMW കാറിലാണ് . സജിത്തിന്റെ മൊബൈലും പണവും തട്ടിയെടുത്തതും BMW ല്‍ വന്ന തലതെറിച്ച അറബി പയ്യന്മാരാണ്.
ഏതെങ്കിലും പഴയ കാര്‍ വാങ്ങി, അതിന്റെ സൈലെനസര്‍ പറിച്ചു മാറ്റി 100 -120 kmph സ്പീഡില്‍ പോകുമ്പോള്‍ എല്ലാം നേടി എന്ന ഭാവമാണ് ഈ അറബി പയ്യന്മാര്ക്ക്. (അതോ ഇപ്പൊ അറബികളും വായു ഗുളിക വാങ്ങാന്‍ പോകുകയാണോ എന്നറിയില്ല)
കഴിഞ്ഞ ദിവസം റോഡില്‍ ഇടിച്ചു കിടക്കുന്ന ഒരു BMW കാര്‍ കൊണ്ടപ്പോ ഒരു ഫ്രണ്ട് പറഞ്ഞു BMW ഇപ്പൊ വെറും W (waste) ആയി എന്ന്. ചുമ്മാതാണോ ഇടിക്കുന്നെ, അമ്മാതിരി പൊക്കല്ലേ അവന്മാരുടെ. എന്തായാലും BMW നോടുള്ള ബഹുമാനം പോയി. ഇനി ഞാന്‍ BMW വാങ്ങിക്കുന്നില്ല എന്ന് വച്ചു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)