തിങ്കളാഴ്‌ച, നവംബർ 01, 2010

പന്നിക്കുഴി ഹോസ്റ്റല്‍

                     കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് എന്‍റെ കോളേജ് . കുന്നും പാടങ്ങളും പുഴയും റബ്ബറും എല്ലാമുള്ള നാട്. അന്ന് കോളേജ് നു ഹോസ്റ്റല്‍ ഇല്ലായിരുന്നു. പത്തു മുപ്പതു വീടുകളിയയിട്ടാണ്  കുട്ടികളെ താമസ്സിപ്പിചിരുന്നത്. വാടക കുട്ടികള്‍ ഷെയര്‍ ചെയ്തു കൊടുക്കണം.
              ഞാനും അച്ഛനും രാവിലെ തന്നെ ഇറങ്ങി എങ്കിലും ഉച്ചതിരിഞ്ഞ് മൂന്നര മണി ആയി കോളേജ് ല്‍ എത്തിയപ്പോ. എന്‍റെ വീട്ടില്‍ നിന്നും വെറും 50 k.m മാത്രമേ ഉള്ളു കോളേജ് ലേക്ക്. പക്ഷെ കോളേജ് ഭാഗത്തേക്ക്‌ ബസ്‌ കുറവായിരുന്നു.
             ഇവിടുത്തെ ഹോസ്റ്റല്‍ കളുടെ പേര് കേള്‍ക്കാന്‍ നല്ല രസമാണ്. കിടാരക്കുഴി, കുന്നുംമണ്ട, ഷട്ടര്‍, ജെ ജെ , പന്നിക്കുഴി, ചക്കരപരമ്പ് അങ്ങനങ്ങനെ ....
 ഇതില്‍ പന്നികുഴി എന്നത് കുട്ടികള്‍ ഇട്ട പേരാണ് കേട്ടോ.
            എനിക്ക് ആദ്യം കിട്ടിയത് ഷട്ടര്‍ എന്ന ഹോസ്റ്റല്‍ ആണ്. ഷട്ടര്‍ ഇട്ട ഒരു കെട്ടിടം ആയത് കൊണ്ടാണ് ആ പേര് വീണത്‌. രണ്ടു കടമുറി ചേര്‍ന്ന ഒരു കെട്ടിടം. എന്‍റെ ഹോസ്റ്റല്‍ എന്ന സങ്കല്പം തന്നെ മാറിപ്പോയ്.അവിടെ ഞങ്ങള്‍ എട്ടു പേര്‍. ദിലീഷും രാകേഷും ഒക്കെ അവിടെ ഫ്രണ്ട് ആയി കിട്ടി.
                       ജോണ്‍ ഏട്ടനെയാണ്  ഞങ്ങള്‍ക്ക് കുക്ക് ആയി കിട്ടിയത്. കള്ള് ഷാപ്പിലെ  കുക്ക് ആയിരുന്നു. അതുകൊണ്ട് എല്ലാ കറിക്കും എരിവു കൂടുതലാണ്. പോരഞ്ഞിട്ട് ഞായറാഴ്ച സ്പെഷ്യല്‍ മുളക് കറി ഉണ്ട്. കപ്പയും മുളക് കറിയും. അതുകൊണ്ട് തന്നെ ഞായറാഴ്ച രാവിലെ ഞാന്‍ ഹോട്ടലില്‍ നിന്നാണ് കഴിക്കുന്നത്‌.
     എല്ലാവരും പട്ടികാട്, ഓണം കേറാമൂല എന്നൊക്കെ പറഞ്ഞ് കളിയാക്കും എങ്കിലും എനിക്ക് ആ നാട് ഇഷ്ടപ്പെട്ടു.
                  എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നത് പന്നികുഴി എന്ന വീടാണ്. ആ വീടിനു പ്രത്യേകിച്ച് പെരോന്നുമില്ലയിരുന്നു. കുട്ടികള്‍ ഇട്ട പേരാണ് പന്നികുഴി എന്ന്. കാരണം ഈ വീടിന്‍റെ അടുത്തു ശരിക്കും ഒരു പന്നി കുഴി ഉണ്ടായിരുന്നു . (അതായത് ഒരു വലിയ കുഴിയില്‍ പന്നികളെ വളര്‍ത്തും, ഇതിലേക്ക് തുറക്കുന്ന രീതിയില്‍ അവിടെ ഒരു  കക്കൂസ് ഉണ്ടാകും. ഇപ്പൊ കാര്യം പിടികിട്ടിയില്ലേ.)
             ഈ വീടിനു 2 മുറി ഒരു ചായ്പ്പ്‌. അത്രയേ ഉള്ളു.വാടക ആയിരം രൂപ മാത്രം !. മഴ പെയ്യുമ്പോള്‍ മാത്രമേ കിണറ്റില്‍ വെള്ളമുണ്ടാകു. ഫാന്‍, മോട്ടോര്‍ പമ്പ്‌, ടാപ്പ്‌ , അങ്ങനെയുള്ള ആഡംബര വസ്തുക്കള്‍ ഒന്നുമില്ല. current‌ പോയാല്‍ എന്തായാലും 2 ദിവസത്തിനുള്ളില്‍ വരും. മഴക്കാലം കഴിഞ്ഞാല്‍ വെള്ളം വില കൊടുത്തു വാങ്ങി കിണറ്റില്‍ ഒഴിക്കും. ഞങ്ങളോട് എന്തോ ദേഷ്യം ഉള്ളത് പോലെ ആ കിണര്‍ തന്നെ വെള്ളം കുടിച്ചു തീര്‍ക്കും. വാട്ടര്‍ ടാങ്ക് ഇല്ലാത്തതിനാല്‍ വാങ്ങുന്ന വെള്ളം കിണറ്റില്‍ ഒഴിക്കുകയെ നിവര്‍ത്തി ഉള്ളു. നിങ്ങള്‍ക്കു പന്നിക്കുഴി  ഹോസ്റ്റല്‍ കാണണ്ടേ ?ഇതാ... 15 അഭിപ്രായങ്ങൾ:

 1. പന്നിക്കുഴി ഹോസ്റ്റൽ ഇഷ്ടപ്പെട്ടു!

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 2. എനിക്കും ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 3. വാക്ക് തിട്ടപ്പെടുത്തൽ ഒഴിവാക്കിയാൽ അഭിപ്രായം ഇടാൻ എളുപ്പമയിരിക്കും

  മറുപടിഇല്ലാതാക്കൂ
 4. നന്നായി പറഞ്ഞു തുടങ്ങി, കൂടുതല്‍ പ്രതീക്ഷിച്ചു...

  എന്തായാലും ഹോസ്റ്റല്‍ ഇഷ്ടായി :)

  മറുപടിഇല്ലാതാക്കൂ
 5. poda kalla.nee innale alle facebookil ittathu. ithu njan novemberil post cheythatha. ee phota enikku oru orkut communityil ninnum kittiyatha

  മറുപടിഇല്ലാതാക്കൂ