ചൊവ്വാഴ്ച, നവംബർ 16, 2010

"അപ്പെടെ പേര് അപ്പ"

              അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് മാളില്‍ നല്ലതിരക്കുണ്ടായിരുന്നു. ഞാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒരു പയ്യന്‍ എന്‍റെ അടുത്തേക്ക് വന്നിട്ട് എന്‍റെ വിരല്‍ പിടിച്ചിട്ടു  പറഞ്ഞു. "അപ്പയേം മംമ്മിയേം കാണാനില്ല " എന്ന്. ഞാന്‍ ഒന്ന് പേടിച്ചു. ഈ വലിയ മാളില്‍ ഈ തിരക്കിനിടെ ഞാന്‍ എവിടുന്നു ഇവന്‍റെ അപ്പയെ കണ്ടു പിടിക്കും. ഇവനാണെങ്കില്‍ ഇപ്പൊ കരയും എന്ന രീതിയില്‍ നിക്കുവാണ്. ഒരു  മൂന്ന് നാലു  വയസ്സ് കാണും. മലയാളി കുട്ടിയാണ്. ഞാന്‍ വിചാരിച്ചു, ഇവന്‍ വല്ല അറബിയുടെയോ പാകിസ്ഥാനിയുടെയോ അടുത്താണ് എത്തിയതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. രണ്ടു  കൂട്ടര്‍ക്കും ഭാഷ അറിയില്ലല്ലോ. 
                      ഞാന്‍ അവനോടു ചോദിച്ചു. "മോന്‍റെ അപ്പെടെ പേര് എന്താ " എന്ന്. അവന്‍ പറഞ്ഞു "അപ്പെടെ പേര് അപ്പ".
                       ഞാന്‍ വിചാരിച്ചു പണിയായെന്നു. പിന്നെ ഞാന്‍ മമ്മിടെ പേര് ചോദിച്ചു
അവന്‍ പറഞ്ഞു "മമ്മിടെ പേര് മമ്മി"
                        ഇനിയിപ്പോ എന്താ ചെയ്ക. അവന്‍റെ പേര് ചോദിച്ചപ്പോ "ഈവ് " എന്ന് പറയുന്നുണ്ട്.
 അപ്പൊ അവനെ അന്വേഷിച്ചു അവന്‍റെ അപ്പയും മമ്മിയും ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെത്തി. അവരെ കണ്ടപ്പോ അവന്‍ എന്‍റെ കൈ വിട്ട് ഓടിപ്പോയ്  അപ്പയെ കെട്ടിപിടിച്ചു.  വയനാട്ടില്‍ നിന്നുള്ള ഒരു കുടുംബം ആയിരുന്നു അത്. ഈ പയ്യന്‍റെ പേര് സ്റ്റീവ്.
                 ഈ കുസൃതികുട്ടന്‍ കഴിഞ്ഞ ദിവസംവും അപ്പയേം മമ്മിയേം വെട്ടിച്ചു ഓടിക്കളഞ്ഞു എന്ന് അവര്‍ പറഞ്ഞു. അവനൊരു ടാറ്റാ കൊടുത്തിട്ട് ഞാന്‍ പച്ചക്കറി ഇരിക്കുന്ന സ്ഥലത്തേക്ക് ട്രോളി തള്ളി.

6 അഭിപ്രായങ്ങൾ:

 1. നല്ല മോന്‍. അപ്പെടെ പേര് "ചിറ്റപ്പ " എന്ന് പറഞ്ഞില്ലല്ലോ!

  മറുപടിഇല്ലാതാക്കൂ
 2. പുഴു വിനു ഒരു കമന്റ്‌ കൊടുക്കാം എന്ന് വിചാരിച്ചപ്പോ, പുഴു പരിപാടി ഒന്നും തുടങ്ങിട്ടില്ല. വന്നു നോക്കിയതിനു നന്ദി. നല്ല സുന്ദരന്‍ പുഴു ആണോ കേട്ടോ. ചിന്നവീടര്‍ക്കും വില്ലത്തിക്കും ഒരു ഹായ് .

  മറുപടിഇല്ലാതാക്കൂ
 3. ഭാഗ്യം.ആ അച്ഛനും,അമ്മയും നല്ല ടെന്‍ഷനടിച്ചു കാണും..

  മറുപടിഇല്ലാതാക്കൂ
 4. അപ്പെടെ പേര് അപ്പാ..
  എന്‍റെ മോന്‍ ഒരിക്കല്‍ ഇത് പോലെ ഒന്ന് മുങ്ങി..ഞങ്ങള്
  തപ്പി നടന്നപ്പോള്‍ ഒരാള്‍ ഫോണ്‍ ചെയ്തിട്ട് പറഞ്ഞു.
  നിങ്ങളുടെ മകന്‍ എന്‍റെ അടുത്ത് ഉണ്ട് എന്ന്..
  അവന്‍ ആരാ മോന്‍..അപ്പന്റെ പേര് ചോദിച്ചപ്പോള്‍ പറഞ്ഞു
  050 .....(എന്തായാലും ആവശ്യത്തിനും അല്ലാത്തതിനും ഒക്കെ വീട്ടില്‍
  നിന്നു എന്നേ മൊബയിലില്‍ വിളിക്കുന്നതിനെ ഞാന്‍ അവനെ ചീത്ത
  പറഞ്ഞിരുന്നത് അന്നു കൊണ്ട് നിര്‍ത്തി...)

  മറുപടിഇല്ലാതാക്കൂ