ശനിയാഴ്‌ച, നവംബർ 20, 2010

എന്‍റെ ലോകം -ബഹ്‌റൈന്‍

                      എന്‍റെ പ്രവാസ  ജിവിതം തുടങ്ങിയിട്ട് ഇന്നേക്ക്  2 വര്‍ഷമാകുന്നു. പണ്ട് ഒരു ജോത്സ്യന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് വടക്കോ വടക്ക് പടിഞ്ഞാറോ ദിക്കില്‍ ആയിരിക്കും ജോലി കിട്ടുക എന്ന്.  അതുപോലെ തന്നെ ആയി,  ആദ്യം വടക്കും ഇപ്പോള്‍ വടക്ക് പടിഞ്ഞാറും. 
                  എന്‍റെ സ്കൂള്‍ എന്‍റെ പഞ്ചായത്തിന് പുറത്തായിരുന്നു. ഞാന്‍ ഡിപ്ലോമ പഠിച്ചത് എന്‍റെ താലൂക്കിന് പുറത്താണ്. എഞ്ചിനീയറിംഗ് പഠിച്ചത് എന്‍റെ ജില്ലക്ക് പുറത്താണ്. ഇപ്പൊ ജോലിചെയ്യുന്നത് എന്‍റെ രാജ്യത്തിന്‌ പുറത്തും. എന്താല്ലേ ...
                      എനിക്ക് ഗള്‍ഫ്‌ എന്നാല്‍ ദുബായ് മാത്രമായിരുന്നു. അച്ഛനും അമ്മക്കുംഎന്നെ ഗള്‍ഫ്‌ ലേക്ക് അയക്കാന്‍ താല്പര്യമുണ്ടായിരുന്നു എങ്കിലും, എനിക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായി ഞാന്‍ ഒരു അപ്ലിക്കേഷന്‍ പോലും അയച്ചില്ല. എന്നിട്ടും പ്രവാസത്തിന്റെ രണ്ടു വര്‍ഷങ്ങള്‍  കടന്നു പോയി.
                  ഭൂപടത്തില്‍  വടക്ക് പടിഞ്ഞാറു  എവിടെ എന്ന് നോക്കിയപ്പോള്‍ കണ്ടത്, ഗള്‍ഫും യുറോപ്പുമാണ്. ഒരിക്കല്‍ ഞാന്‍ ഒരു അപ്ലിക്കേഷന്‍ അയച്ചു. ഗള്‍ഫിലെക്കല്ല, ഇന്ഗ്ലെണ്ടിലേക്ക് . ഒരിക്കല്‍ ഇംഗ്ലണ്ട് നിന്നുള്ള ഒരു എഴുത്ത് കിട്ടിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വല്യ ആകാംഷയായി. ഇന്റര്‍വ്യൂ കാര്‍ഡ്‌ ആണെന്ന് പോസ്റ്റുമാന്‍ പറഞ്ഞപ്പോ ആകാംക്ഷ ഇരട്ടിയായി, പക്ഷെ ഇന്റര്‍വ്യൂനു  എന്നെ സെലക്ട്‌ ചെയ്തിട്ടില്ല എന്നായിരുന്നു ആ കത്തില്‍. അതിനായി അവര്‍ ഇംഗ്ലണ്ട് ല്‍ നിന്നും കത്ത് അയച്ചിരിക്കുന്നു.
                      കുറച്ചു നാള്‍ കഴിഞ്ഞു, അച്ഛന്‍റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ വഴി എനിക്ക് ബഹറിനില്‍ ഒരു അവസരം കിട്ടി. അങ്ങനെ 2008 നവംബര്‍ 20 നു ഞാന്‍ ബഹറിനില്‍ കാലുകുത്തി. നമ്മുടെ രണ്ടോ മൂന്നോ താലൂക്ക് ചേര്‍ന്നാല്‍ ഉള്ള വലിപ്പമേ ഈ കുഞ്ഞന്‍ രാജ്യത്തിന്‌ ഉള്ളു .
              മരുഭുമിയിലും  തണുപ്പുകാലം ഉണ്ടു എന്ന് ഞാന്‍ അറിഞ്ഞത് അപ്പോഴാണ്. പക്ഷെ ടിവിയില്‍ കാണുന്ന പോലെയുള്ള മണലാരണ്യങ്ങള്‍ ഒന്നും ഇവിടെ ഞാന്‍ കണ്ടില്ല.
ഒട്ടകങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ കണ്ടു, അവ സ്വതന്ത്രമായി നടക്കുന്നത് കണ്ടിട്ടില്ല.
               ബഹ്‌റൈന്‍ എനിക്ക് കുറെ പുതിയ അനുഭവങ്ങള്‍ തന്നു. ആദ്യമായി പിക്ക് അപ്പില്‍ കയറിയത്, ആദ്യമായി മുപ്പത്തി അഞ്ചാം നിലയില്‍ കയറിയത്, ആദ്യമായി ഗ്രില്ലെട് ചിക്കന്‍, പിസ്സ, ബര്‍ഗര്‍, ബ്രോസ്ടെഡ്, ഷവര്‍മ്മ എന്തിനേറെ പറയുന്നു നമ്മുടെ നാന്‍ പോലും കഴിക്കുന്നത് ഇവിടെ വച്ചാണ്.  ആദ്യമായി മാളില്‍ കയറിയത്. ആദ്യമായി ആലിപ്പഴം കാണാനും  ഇവിടെ വരേണ്ടി വന്നു.
               ഇവിടെ വെച്ചു ഒത്തിരി ആളുകളെ  കാണാനും കേള്‍ക്കാനും പറ്റി.  കൊടും ചുടിലും ഏസി ഇടാതെ ഉറങ്ങുന്നവര്‍, കൊടും തണുപ്പത് ഏസി ഇട്ടിരിക്കുന്നവര്‍, ശുദ്ധ സസ്യാഹാരികള്‍, പ്യൂവര്‍ നോണ്‍ വെജുകാര്‍, എന്നും ബ്രോസ്ടെഡ് കഴിക്കുന്നവര്‍, 2 ടിന്‍ പെപ്സി ഒരു സമയം കുടിക്കുന്നവര്‍, തടി കുറക്കാന്‍ തേന്‍ കഴിക്കണമെന്ന് കേട്ടിട്ട് 6 മാസം കഴിച്ചിട്ടും തടി കുറയാത്തവര്‍, രാത്രി 2 മണിക്ക് കാര്‍ട്ടൂണ്‍ കണ്ടു കൈകൊട്ടി ചിരിക്കുന്നവര്‍, ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍. എപ്പൊഴും വണ്ടിനെ പോലെ മുരളുന്നവര്‍, മിറിണ്ട ഒഴിച്ച് ചോറ് ഉണ്ണുന്നവര്‍, അടുത്ത ഫ്ലാറ്റിലെ ലെറ്റര്‍ ബോക്സ്‌ കണ്ടപ്പോ " ഓ ഇത് പോസ്റ്റ്‌ ഓഫീസ് ആയിരുന്നോ " എന്ന് ചോദിച്ചവന്‍. കാസറോള്‍ വാങ്ങാന്‍ പോയിട്ട്  ഫ്രിഡ്ജില്‍ വെക്കാവുന്ന ടൈപ്പ് ഇല്ലാന്ന് പറഞ്ഞു പോന്നവന്‍. അങ്ങനങ്ങനെ എത്ര പേര്‍ .

എനിക്ക് ഇവിടെ നഷടപെട്ടത്‌: അച്ഛന്‍,അമ്മ, പച്ചപ്പ്‌, മഴ, കൂട്ടുകാര്‍, ദീര്‍ഘദൂര യാത്ര, ബന്ധുക്കള്‍, പാച്ചു (എന്‍റെ പട്ടികുട്ടന്‍), ദാ ഇപ്പൊ ഞാന്‍ കെട്ടാന്‍പോണോള്‍.

ഹാ.. എല്ലാം അര ചാണ്‍ വയറിനു വേണ്ടി അല്ലെ. സഹിക്കാം
(ഇപ്പോള്‍ ഒരു ചാണ്‍ വയര്‍). പോക്കറ്റ്‌ വലുതാകുംതോറും വയറും വലുതാകുന്നു. എന്താണെന്നറിയില്ല.
ബഹ്‌റൈന്‍ വിശേഷം ഇനിയും ഒത്തിരി ഉണ്ട്, അത് മറ്റൊരവസരത്തില്‍ പറയാം.

13 അഭിപ്രായങ്ങൾ:

 1. കൂട്ടിന് ഞാനുമുണ്ട് ഇവിടെ ബഹറിനില്‍.
  എഴുത്ത് നന്നായി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ദാ ഇപ്പൊ ഞാന്‍ കെട്ടാന്‍പോണോള്‍.

  അപ്പൊ ആ കുട്ട്യേ കൂടെ കൊണ്ടുപോകുന്നില്ലേ...........:) ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ചെവുവാടിയദ്ദേഹം, വന്നു നോക്കിയതിനു നന്ദി .
  @പ്രയാണ്‍: കൊണ്ടുവരണം, കല്യാണം ഒന്ന് കഴിഞ്ഞിട്ട് പോരെന്നു വിചാരിച്ചു. വന്നതിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍.............nice observation.... :)..

  മറുപടിഇല്ലാതാക്കൂ
 5. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

  ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


  www.koottam.com

  http://www.koottam.com/profiles/blog/list

  25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

  ലോകത്തിലെ ഏറ്റവും വലിയ Regional Social Network

  www.koottam.com ....

  Malayalee's first social networking site. Join us and share your friendship!

  മറുപടിഇല്ലാതാക്കൂ
 6. ha..ha..വയറു ഒത്തിരി നിറക്കാന്‍
  നില്‍ക്കണ്ട ..പിന്നെ
  പഴയ ഒരു പോസ്റ്റ്‌ പോലെ
  ഇത് കണ്ടു നിങ്ങള്‍ അസൂയപ്പെടെന്ട
  മുഴുവന്‍ രോഗങ്ങള്‍ ആണിതില്‍ എന്ന്
  നാട് കാരോട് പറയേണ്ടി വരും..
  പിന്നെ ആ ബ്രൌണ്‍ സുഗരിന്റെ കാര്യം പോസ്റ്റില്‍
  ഒന്നും ഇടണ്ട..പിന്നെ നമുക്ക് കാണാം..വെറുതെ
  ഓരോ പൊല്ലാപ്പ് എന്തിനാ...ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 7. ബഹറിന്‍ വിശേഷങ്ങള്‍ ഇനിയും പോരട്ടെ

  മറുപടിഇല്ലാതാക്കൂ
 8. ഇവിടെ ബഹറിന്‍കാര്‍ക്ക് മാത്രമേ കമെന്റ്റ്‌ ഇടാവൂ എന്ന് നിയമം ഒന്നും ഇല്ലല്ലോ ..നമ്മളൊക്കെ അങ്ങ് സൌദിയില്‍ നിന്നാ..
  പിന്നെ ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍..എന്റെ റൂമില്‍ വന്നിട്ടുണ്ടോ ??..

  മറുപടിഇല്ലാതാക്കൂ
 9. മിറിണ്ട ഒഴിച്ച് ചോറ് ഉണ്ണുന്നവര്‍, അടുത്ത ഫ്ലാറ്റിലെ ലെറ്റര്‍ ബോക്സ്‌ കണ്ടപ്പോ " ഓ ഇത് പോസ്റ്റ്‌ ഓഫീസ് ആയിരുന്നോ " എന്ന് ചോദിച്ചവന്‍. കാസറോള്‍ വാങ്ങാന്‍ പോയിട്ട് ഫ്രിഡ്ജില്‍ വെക്കാവുന്ന ടൈപ്പ് ഇല്ലാന്ന് പറഞ്ഞു പോന്നവന്‍. അങ്ങനങ്ങനെ എത്ര പേര്‍ .

  ഹ ഹ ഹ ഇഷ്ടായി...കരിമണിമാല പെരുത്തിഷ്ടായി ട്ടോ..

  മറുപടിഇല്ലാതാക്കൂ
 10. വിന്‍സെന്റ് എട്ടനും അനൂപിനും വന്നു എത്തിനോക്കിയത്തിനു നന്ദി.
  മയാകുട്ടിക്കു താങ്ക്സ് പറയണോ.. ഇവിടെ വന്നു നോക്കേണ്ടത് അവളുടെ കടമയല്ലേ.
  ഹോ സമാധാനമായി, ഫൈസു ഇവിടെയും വന്നല്ലോ. ട്രാങ്ക്സ്. പിന്നെ ഞാന്‍ മറ്റേ കക്ഷിയോടു സൌദിയില്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചു, ഇല്ലാന്ന് പറേണു ...
  ഷിമിക്ക് കരിമണി മാല ഇഷ്ടപ്പെടും, പെണ്ണല്ലേ... ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ, വന്നതിനും കമന്റിയതിനും നന്ദി ...

  മറുപടിഇല്ലാതാക്കൂ
 11. ബഹറൈന്‍ ബൂലോകത്തിലേക്ക് സ്വാഗതം.....

  ഒരു ദിവസം എല്ലാവര്‍ക്കും ഒന്നുകൂടാം.......

  സ്നേഹത്തോടെ...........

  നട്ട്സ്

  മറുപടിഇല്ലാതാക്കൂ
 12. കിരണ്‍ കണ്ട ലോകം !!!
  കിരണ്‍ കണ്ട ബൂലോകം !!!
  കിരണ്‍ കണ്ട ബഹറിന്‍ !!!

  മറുപടിഇല്ലാതാക്കൂ