വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ഞാന്‍ ഒരു സംഭവാല്ലേ ..

                ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌. എന്നെക്കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്ന്. ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. ഒന്നേ ഉള്ളു എങ്കിലും ഉലക്കക്ക് തല്ലാതെ ആണ് എന്നെ വളര്‍ത്തിയത്‌.
                 കുട്ടിക്കാലത്ത് ഒരു ശാസ്ത്രജ്ഞന്‍ ആവണം എന്നായിരുന്നു  ആഗ്രഹം. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ വിദേശ രാജ്യങ്ങളിലെ അംബാസിടെര്‍ ആവണം എന്നായി  ആഗ്രഹം.    കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍  മതി എന്നായി.  ഇപ്പൊ എഞ്ചിനീയര്‍ ആയി.
                 ജനിച്ചപ്പോള്‍ എനിക്ക്  കറുപ്പു നിറമായിരുന്നു. അച്ഛന്‍റെ സ്വര്‍ണ്ണ മോതിരം  കുറെ ഉരച്ചു തന്നാണ് എന്നെ വെളുപ്പിച്ചതെന്നു  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
                കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിക്കാന്‍ പോകുമ്പോള്‍ ഓരോരോ പരീക്ഷണങ്ങളില്‍ ആയിരുന്നു എന്‍റെ താല്പര്യം .  അമ്മ തലയില്‍ തേക്കാന്‍ ചെമ്പരത്തി താളി ഉണ്ടാക്കുമ്പോള്‍ ഞാന്‍ അതില്‍ തീപ്പെട്ടി ഉരച്ചിടും, ആ കൊഴുത്ത ദ്രാവകം തീ പിടിക്കുമോ എന്നറിയാന്‍. അങ്ങനെയാണെങ്കില്‍ പെട്രോളിന് പകരം ഉപയോഗിക്കാമല്ലോ.
                  ദൂരദര്‍ശനില്‍ ഒട്ടുമാവ് ഉണ്ടാക്കുന്ന രീതി കണ്ടിട്ട് ഞാന്‍ മാവും വഴുതനയും തമ്മില്‍ ക്രാഫ്റ്റ് ചെയ്തു നോക്കി, വഴുതനങ്ങ മാങ്ങാ ഉണ്ടാക്കാന്‍. (പിറ്റേന്ന് മാവിന്‍ തൈയും വഴുതനയും ഉണങ്ങിപ്പോയ്).
കുഞ്ഞു കിരണ്‍ 
                മിശര്‍ ഉറുമ്പിനെ എടുത്തു  ഫ്രീസറില്‍ വയ്ക്കും,  പെട്ടെന്ന് തന്നെ അത് ബോധം കെട്ടു പോകും, പിന്നെ അതിനെ എടുത്തു വെയിലത്ത്‌ വെക്കും, കുറച്ചു വെയില്‍ കൊണ്ട് കഴിയുമ്പോള്‍ അവ എഴുന്നേല്‍ക്കും, പിന്നെ കാണാന്‍ നല്ല രസമാണ്. കള്ളുകുടിയന്‍ മാരെ പോലെ ആടിയാടി നടക്കും, വീഴും പിന്നെയും നടക്കും അങ്ങനങ്ങനെ..  കുറിച്ചു കഴിഞ്ഞു ആള് നല്ല ഉഷാറായി നടന്നു പോകും.  ഇതൊക്കെ കഴിഞ്ഞു കളിയ്ക്കാന്‍ പോകാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.  
         ആശുപത്രിയില്‍ നിന്ന് കിട്ടിയ സിരിഞ്ചു കൊണ്ട് വാഴയ്ക്ക്  ഇന്‍ജക്ഷന്‍ കൊടുക്കുക ആണ് വേറൊരു പണി. നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കികാണാന്‍ വല്യ താല്പര്യമായിരുന്നു എനിക്ക്. പഠിക്കാന്‍ ഇരിക്കുന്നത് പോലും വീട്ടിലെ പേര മരത്തിന്റെ മുകളില്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍  അടുത്ത വീട്ടിലെ മാവില്‍ നിന്ന് വീണു കൈ ഓടിഞ്ഞതോടെ മരം കയറ്റം നിന്നു.
                    കുറച്ചു കൂടി  വലുതായപ്പോള്‍ രസതന്ത്രം പരീക്ഷിച്ചു തുടെങ്ങി. ഉപ്പു വെള്ളത്തില്‍ സോപ്പുപോടിയും സോടാപ്പോടിയും കലക്കി, എലിമിനറെര്‍ വഴി  എലക്ട്രോളിസിസ് ചെയ്യുക. അങ്ങനെ കുറെ പൊട്ടന്‍ കളികള്‍.
                     ഞങ്ങളുടെ ബന്ധു ഉണ്ണി ചേട്ടന്‍ ഇറാനില്‍ നിന്നും അയച്ച കത്തിലെ 'ആയത്തോള്ള ഖുമെനിയുടെ' വലിയ സ്റ്റാമ്പ്‌ കണ്ടതോടെയാണ് ഞാന്‍ സ്റ്റാമ്പ്‌ ശേഖരണം തുടങ്ങിയത്. പിന്നെ സ്കൂളിലെ ടീച്ചര്‍ക്ക്‌ പോലും ഇറാന്‍  സ്റ്റാമ്പ്‌ കൊടുത്തു വേറെ വാങ്ങിയിരുന്നു.
                ആകാശത്തിലെ നിരയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതല്ലേ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ഒരിക്കലും പിരിയാത്ത കൂട്ടുകാരെ പോലെ ഇന്നും അവര്‍ അവിടെ തന്നെ ഉണ്ട്. [വേട്ടക്കാരന്റെ ബെല്‍റ്റ്‌ എന്നാണ് അവ അറിയപ്പെടുന്നത്]          
                 ആദ്യമായി ''ഐ ലവ് യു " പറഞ്ഞത് നാലാം ക്ലാസ്സില്‍ വെച്ചു ഷൈനിയോട്. അവള്‍  നാളെ അച്ഛനെ വിളിച്ചു കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം സ്കൂളിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു. ‌
           അന്നും ഇന്നും ഫാനില്ലതെ എനിക്ക് ഇരിക്കാനേ വയ്യായിരുന്നു. സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടെ ഫാനില്ലേ എന്ന് ടീച്ചറോട്‌ ചോദിച്ചു. ഞാന്‍ ഫാന്‍ ഇല്ലാതെ  ഉറങ്ങിയത് പന്നികുഴി ഹോസ്റ്റലില്‍  വെച്ചു മാത്രമാണ് .
                 പിന്നെ ആഹാരത്തിനെ കുറിച്ച് പറയുകയാണെങ്കില്‍, ചോറിനോട് അധികം  താല്പര്യമില്ല. സാമ്പാര്‍, അവിയേല്‍, മോര്, തൈര് ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ആകെ ഇഷ്ടമുള്ളത് ''ഫ്രൂട്ട് സലാഡ്". അതിന് "പൂച്ചലാട്" എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.  അത് വലിയൊരു പത്രത്തില്‍ എപ്പൊഴും ഫ്രിഡ്ജില്‍ ഉണ്ടാകും.   ചേമ്പ്, ചേന, വഴുതനങ്ങ, കാച്ചില്‍, കോവയ്ക്ക എന്നിവയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളത്,  മറ്റു പലര്‍ക്കും  ഇഷ്ടമില്ലാത്ത പാവയ്ക്കാ .[കൈപ്പ്ക്ക].
ഇതൊക്കെ പെട്ടന്നു ഓര്‍മ്മ വന്നത് മാത്രം. ഇനിയും ആലോചിച്ചാല്‍ കുറെ കിട്ടും. ഇത്രയും കേട്ടപ്പോള്‍ എന്ത് തോന്നുന്നു.
ഞാന്‍ ഒരു സംഭവാല്ലേ ..

49 അഭിപ്രായങ്ങൾ:

 1. ഒട്ടും സംശയല്ല്യാ ....സംഭവം തന്നെ.
  രസായി ട്ടോ പറഞ്ഞത്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. അതല്ല എനിക്ക് മനസ്സിലാവാത്തത് ഇതൊക്കെ എന്തിനു ഇവിടെ പറയണം എന്നാണു ...നിനക്ക് മായയോടു വല്ലതും പറയാനുണ്ടെങ്കില്‍ അത് നേരിട്ടങ്ങു പറഞ്ഞാല്‍ പോരെ ..??

  എന്തിനു നാട്ടുകാരെ ശല്യം ചെയ്യണം ...!!!!..പിന്നെ ആ ഷൈനിയുടെ കാര്യം .ഉവ്വ ഉവ്വ ..എല്ലാര്ക്കും മനസ്സിലായീ ......

  പിന്നെ ആ പാവം ഉറുമ്പിനോട് നീ ചെയ്ത ക്രൂരതക്ക് ഞാന്‍ നിനക്ക് മാപ്പ് തരില്ലാ .......പാവങ്ങള്‍ ......

  സംഭവം നിന്നെ പറ്റി ആണ് എഴുതിയത് എന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം ഒക്കെയാണ്.............!!!!!

  മറുപടിഇല്ലാതാക്കൂ
 3. കിരണ്‍ ...അച്ഛന്റെ ആ സ്വര്‍ണം ഇത്തിരി ബാക്കിയുണ്ടേല്‍ എനിക്ക് താ..കാരണം ആ കരുമാടിക്കുട്ടന്‍ ഇത്ര സുന്ദരനായതു വലിയ അത്ഭുതം തന്നെ....പോസ്റ്റ് കലക്കി കെട്ടോ..

  മറുപടിഇല്ലാതാക്കൂ
 4. പാവം ഉറുമ്പും, വാഴയും, മാവും, വഴുതിനങ്ങയും ഒക്കെ.... അത് വിചാരിച്ചു കാണും ഓരോ ശാസ്ത്രജ്ഞന്‍മാര്‍ ഇറങ്ങിക്കോളും ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കില്ല - എന്ന് .. :)

  പിന്നെ ഷൈനിയുടെ കാര്യം ഉം ഉം .... ;)

  ഏതായാലും സംഭവം തന്നെ....പോസ്റ്റ് കലക്കി...

  മറുപടിഇല്ലാതാക്കൂ
 5. ഫൈസുവേ എല്ലാം എന്നോട് പറഞ്ഞിട്ടുള്ള കഥകളാനേ ...പക്ഷെ ഷൈനി കേസ് പറഞ്ഞിട്ടില്ലട്ടോ...പിന്നെ കിരണ്‍ ചേട്ടോ ...ആദ്യമായി പറഞ്ഞത് മാത്രമേ ഉള്ളോ?കളക്ഷന്‍ ഉണ്ടേല്‍ ഇങ്ങു പറഞ്ഞോളു....പക്ഷെ നാലാം ക്ലാസെന്നു പറയുമ്പോ ഒരുപാട് ലേറ്റ് ആയി പോയില്ലേന്നൊരു സംശയം അല്ലെ ഹരിപ്രിയെ? ...എവിടെ വരെ പോവുമെന്ന് നോക്കട്ടെ.......ഹി ഹി .....

  മറുപടിഇല്ലാതാക്കൂ
 6. ഇതെല്ലാം ഇപ്പോള്‍ പറഞ്ഞത് "നാലാള്‍ "അറിയാനോ "നല്ലോള്‍ "അറിയാനോ?
  സ്വയം ...തിരിച്ചു ഇറങ്ങുന്നത് നല്ലതാണ്..ഈ നേരത്തെങ്കിലും ....
  എല്ലാ "ഭാരങ്ങളും "ഇറക്കി വെക്കണ്ടേ ..എന്നാലും നന്നായിട്ടുണ്ട് ...
  പിന്നെ പണ്ടേ അയലത്തെ മാവിലാണ് കളി അല്ലെ?...
  വീണതോ ആരെങ്കിലും കല്ലെടുത്ത്‌ വീഴ്ത്തിയതോ ?

  അത് പറഞ്ഞില്ലാ..

  മറുപടിഇല്ലാതാക്കൂ
 7. തര്‍ക്കമെന്തിന് സംഭവം തന്നെ..!!
  ഈ അവതരണ ശൈലിയും അതെ..!!!
  ഈ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലെക്കുള്ള തിരിച്ചുപോക്ക് സാധ്യമാകുന്ന കുട്ടിക്കാലത്തെ ഓര്‍ക്കുമ്പോഴും അതിനെ കുട്ടികളെപ്പോലെ പറയുമ്പോഴുമാണ്.

  മറുപടിഇല്ലാതാക്കൂ
 8. ആദ്യമായി ''ഐ ലവ് യു " പറഞ്ഞത് നാലാം ക്ലാസ്സില്‍ വെച്ചു ഷൈനിയോട്.
  മായ അറിയണ്ട ....

  മറുപടിഇല്ലാതാക്കൂ
 9. nice.. pinne ella postinum njan comment idum. without any recharge. marketing kollam.. postum............................

  മറുപടിഇല്ലാതാക്കൂ
 10. ഇത്രയും കേട്ടപ്പോള്‍ സംഭവം ആണെന്ന് തോന്നി.. തല്ലു കിട്ടാത്തതിന്റെ ഒരു ചെറിയ തകരാര് പണ്ടുണ്ടായിരുന്നു എന്നും തോന്നി..!!
  എന്തൊക്കെയായാലും നമ്മള്‍ രണ്ടും കിരണ്‍ ആയതു കൊണ്ട് മാത്രം, ഞാന്‍ തെറ്റൊന്നും പറയുന്നില്ല.. പിള്ളേരല്ലേ പിണ്ണാക്കല്ലേ എന്നൊക്കെ വെച്ച് ക്ഷമിയ്ക്കുക തന്നെ...!!!!

  മറുപടിഇല്ലാതാക്കൂ
 11. അജ്ഞാതന്‍ഡിസംബർ 17, 2010 8:15 PM

  eyaal paranjath muzhuvan ellarum viswasichu...great

  മറുപടിഇല്ലാതാക്കൂ
 12. കിരണേ ...എന്നാലും നമ്മുടെ ഷൈനി ......................................

  മറുപടിഇല്ലാതാക്കൂ
 13. അമ്പട വീരാ....മൊട്ടേന്നു വിരിയും മുമ്പേ തുടങ്ങി; പ്രണയപരീക്ഷണങ്ങള്‍ അല്ലേ എഞ്ചിനീയറാ‍യ ശാസ്ത്രജ്ഞാ?? താനൊരു സംഭവം തന്നെ.

  മറുപടിഇല്ലാതാക്കൂ
 14. കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ രസകരമായി പറഞ്ഞിരിയ്ക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 15. അതെ.. അതെ.. സംഭവം തന്നെ. ആദ്യമായാണ് ഇവിടെ. അതും വേറെ ഒരു ബ്ലൊഗിലെ കമന്റ് കന്റിട്ട്. കോള്ളം നല്ല രീതിയില്െഴുതുന്നുന്റ്

  മറുപടിഇല്ലാതാക്കൂ
 16. അത് ശരി സംഭവാണോന്ന് പതുക്കേ ചോദിച്ചാല്‍ മതിയോ... ഒന്നല്ലെ ഒരു ഒന്നൊന്നര സംഭാവാമിയുഗേ യുഗോ... സോറി വിഷയം മാറി ഒന്നൊന്നര സംഭവമല്ലെ...

  മറുപടിഇല്ലാതാക്കൂ
 17. സംഭവം സംഭവാമി യുഗേ യുഗേ ആയി കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 18. ഹായ്‌ കിരണ്‍, അല്‍പം താമസിച്ചാണ്‌ ഞാന്‍ എത്തിയത്‌. ക്ഷമിക്കുമല്ലോ. സംഭവം നന്നായിട്ടുണ്ട്‌ കേട്ടോ. എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു ബാല്യം. ചെടികള്‍ ഒട്ടിച്ചും സോപ്പുണാക്കാന്‍ നോക്കിയും പരാജയപ്പെട്ടത്‌. കാര്‍ത്തികക്കൂട്ടമായിരുന്നു ആദ്യം ശ്രദ്ധിച്ച നക്ഷത്രങ്ങള്‍. പിന്നീട്‌ നക്ഷത്രങ്ങളെണ്റ്റെ കൂട്ടുകാരായി. എണ്റ്റെ ഓര്‍മ്മകളുടെ കരിമണിമാല പുറത്തെടുക്കാന്‍ സഹായിച്ച സംഭവത്തിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 19. ഇവിടെ വന്നതിനും ഞാന്‍ ഒരു സംഭവമാണെന്ന് സമ്മതിച്ചതിനും എല്ലാവര്‍ക്കും നന്ദി.
  @ചെറുവാടി ,shajiqatar ,റിയാസ് (മിഴിനീര്‍ത്തുള്ളി) ഇനിയും എന്തെങ്കിലുമൊക്കെ കുറിക്കും, വരണേ
  @അസീസ്‌ :ഒന്നൊന്നര താന്‍ങ്കു..
  @സലിം ഭായ്, മോതിരം ബാക്കി ഇല്ല. മുഴുവന്‍ ഞാന്‍ തന്നെ അകത്താക്കി ഹി ഹി ...
  @ഹരിപ്രിയ, ഞാന്‍ വലിയ ഉറുമ്പ് സ്നേഹിയായിരുന്നു . ആ കഥ പിന്നെ പറയാം

  മറുപടിഇല്ലാതാക്കൂ
 20. @ ജിത്തു, നമുസ് : താങ്ക്സ് ..
  @ആചാര്യന്‍ ഇമ്ത്തി... മാവില്‍ നിന്നും വീണ കഥ ഞാന്‍ പിന്നെ പറയാം .. പോരെ
  @റാണിപ്രിയ: LKG യില്‍ ഒരു രമ്യ ഉണ്ടായിരുന്നു . പക്ഷെ അന്ന് I Love You കണ്ടു പിടിച്ചിട്ടില്ലയിരുന്നു.[മായ അറിയണ്ട അല്ലെ.. ഹി ഹി ]
  @Noushad ഭായ് ഉദ്ദേശിച്ചത് സ്വഭാവമാണോ . അതോ എഴുത്തോ...
  @Anju Aneesh : ഗുഡ് ഗേള്‍, മിടുക്കിയയിട്ടു മുന്നത്തെ പോസ്ടിനൊക്കെ പോയി കമെന്റിയട്ടെ .
  @ കിരണ്‍ കുട്ടാ , നീയും ഇതുപോലെ സംഭവമാണോ...
  @ഫൈസു മോന്യേ : നമ്മുടെ ഷൈനിയോ അതെപ്പോ ഹിഹി . ഇനി എനിക്ക് വേണ്ട ഷൈനിയെ .. നിനക്ക് ആലോചിച്ചാലോ...
  @ശ്രീ ,jayarajmurukkumpuzha ,അബ്ദുള്‍ ജിഷാദ്,raghavanazhikode നിശാസുരഭി,മനോരാജ്, കാന്താരി,.ഹംസക്ക, hafeez , salam pottengal,- എല്ലാവര്‍ക്കും നന്ദി നന്ദി ...
  @ ജിജിന്‍ : ഡാ കള്ളാ ...
  @ഷാജി ചേട്ടോ... ഉം ക്ഷമിച്ചിരിക്കുന്നു, നക്ഷത്രങ്ങളുടെ കൂട്ടുകാരനായത്‌ കൊണ്ട് മാത്രം

  മറുപടിഇല്ലാതാക്കൂ
 21. ഇത്രയ്ക്ക് ബുദ്ധി ഒക്കെ ഉണ്ടായിട്ടും എന്തെ പുറതെടുക്കാത്തെ ? ഭാവിയിലേക്കൊരു einstein പ്രതീക്ഷിച്ചോട്ടെ ?

  ആ അച്ഛനമ്മമാര് കുട്ടി കിരണ്‍ ന്റെ എത്ര മാത്രം കുരുത്തക്കേട്‌ സഹിച്ചു കാണും , അപ്പൊ അവരാണ് വലിയ സംഭവം

  കിരണും വലിയ സംഭവമാണ് വേറെ ആരും ഇല്ലെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 22. നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കികാണാന്‍ വല്യ താല്പര്യമായിരുന്നു എനിക്ക്..


  തെങ്ങില്‍ മുകളില്‍ കയറുന്നവര്‍ക്ക് പല "ലോക വിവരങ്ങളും" കാണുമെന്നു കേട്ടിട്ടുണ്ട് .അത് പോലെ വല്ലതും ?? ;)
  +++++++++


  ആകാശത്തിലെ നിരയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതല്ലേ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ..

  ആ നക്ഷത്രക്കൂട്ടം നിങ്ങളുടെ നാട്ടിലുമുണ്ട് അല്ലെ ..ഞാന്‍ ചെറുപ്പത്തില്‍ കരുതിയിരുന്നു ഞങ്ങളുടെ നാട്ടില്‍ മാത്രം കാണുകയുള്ളൂവെന്നു..കുഴിയാനയെ ചേട്ടത്തിയുടെ തലയില്‍ നിന്നും കിട്ടുന്ന പേനിനെ കൊണ്ട് കളിപ്പിക്കല്‍ നമ്മുടെ ഹോബി ആയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 23. aake motham total aayi ethra "I Love U" paranju athu miss aayippoyi :)...
  nannaayi ezhuthiyittundu .........

  മറുപടിഇല്ലാതാക്കൂ
 24. Kollam, Nannayittund, 4th stdyil ninnum thudangiyiirikkunnu alley...uooom

  മറുപടിഇല്ലാതാക്കൂ
 25. കിരണ്‍, ഇനി വേറെ ഷൈനിമാര്‍ ഉണ്ടോ.... പതുക്കെ പതുക്കെ ഓരോന്ന് പറയാട്ടോ, മായക്കിതെല്ലാം വെറും 'മായ'യാവും.

  ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 26. സത്യം പറയാമല്ലോ... ഈ പോസ്റ്റിന്റെ അവസാന ഭാഗമാണ് ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത്... "പിന്നെ ആഹാരത്തിനെ കുറിച്ച് പറയുകയാണെങ്കില്‍, ചോറിനോട് അധികം താല്പര്യമില്ല. സാമ്പാര്‍, അവിയേല്‍, മോര്, തൈര് ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ആകെ ഇഷ്ടമുള്ളത് ''ഫ്രൂട്ട് സലാഡ്". അതിന് "പൂച്ചലാട്" എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അത് വലിയൊരു പത്രത്തില്‍ എപ്പൊഴും ഫ്രിഡ്ജില്‍ ഉണ്ടാകും. ചേമ്പ്, ചേന, വഴുതനങ്ങ, കാച്ചില്‍, കോവയ്ക്ക എന്നിവയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളത്, മറ്റു പലര്‍ക്കും ഇഷ്ടമില്ലാത്ത പാവയ്ക്കാ .[കൈപ്പ്ക്ക]..."

  അതുകണ്ടാപ്പോഴേ തോന്നിയിരുന്നു... 'ഏക്‌ലൌത്തി സന്താന്‍' ആയിരിക്കും, അതും ഉലക്കക്കടിക്കാത്തെ എന്ന്...
  സന്തോഷമായി!!!!!!!!

  മറുപടിഇല്ലാതാക്കൂ
 27. എന്നിട്ട് ഷൈനി അച്ഛനെ വിളിച്ചോണ്ട് വന്നോ അതോ പിറ്റേന്ന് ഐ ലവ് യു ടൂ എന്ന് പറഞ്ഞോ ? ഹി ഹി

  നന്നായിട്ടുണ്ട് കേട്ടോ..
  വീണ്ടും വരാം

  മറുപടിഇല്ലാതാക്കൂ
 28. എല്ലാവര്ക്കും താങ്ക്സ് ഉണ്ട് കേട്ടോ ...
  @ Aneesa: ഇന്ത്യക്ക് ആ ഭാഗ്യമില്ലതായിപ്പോയ്
  @കമന്റടി മോഡറേറ്റര്‍: ആണ് ഞാന്‍ കുഞ്ഞല്ലേ അത്ര "ലോക വിവരം" ഒന്നും ഇല്ലായിരുന്നു
  @A Point Of Thoughts ,എലയോടെന്‍, Villagemaan : ബാക്കി പറയൂല്ല ...
  @Abu മുഹമ്മദ്‌: മുഹമ്മദിന്റെ ബാപ്പാ, ബന്നതിനു നന്ദിട്ടാ
  @nomad / നാടോടി:हाँजी, मैं इकलौता बेटा. हूँ हो है

  മറുപടിഇല്ലാതാക്കൂ
 29. പുതുവര്‍ഷത്തില്‍ തന്നെ, “നീയൊരു ഒന്നൊന്നരസംഭവം തന്നെ ” എന്നു മായയെക്കൊണ്ടു പറയിപ്പിക്കാന്‍ ഒരു വഴിയുണ്ട്...ഈ വഴിയിലേക്കൊന്നു വരൂ..

  http://kalikkoottukaari.blogspot.com/

  മറുപടിഇല്ലാതാക്കൂ
 30. കിരണ്‍ ഒരു സംഭവം തന്നെ സമ്മതിക്കാതെ വയ്യ...
  പിന്നെ ഈ പറഞ്ഞ സംഭവങ്ങളില്‍ ചിലതൊക്കെ ഞാനും ചെറുപ്പത്തില്‍ ചെയ്തിരുന്ന കാര്യം ഓര്‍മ്മ വരുന്നു.
  ഒറ്റവരിയില്‍ കാണുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതലേ ഞാന്‍ ശ്രദ്ധിക്കാറുണ്ട്, മൂന്നു നക്ഷത്രങ്ങളില്‍ ഒരറ്റത്തെ നക്ഷത്രത്തിനടുത്തായി ഈ മൂന്നെണ്ണത്തിന്റെ അത്ര തിളക്കമില്ലാത്ത നാലാമതൊരു നക്ഷത്രം കൂടി ഉണ്ട് ഇവ നാലും കൂടി കാണുമ്പോള്‍ ഇംഗ്ലീഷില്‍ 'L' എന്നെഴുതിയ പോലെയുള്ള രൂപം കാണാം. ഡിസംബര്‍ മാസത്തില്‍ ഇത് നന്നായി തെളിഞ്ഞുകാണാന്‍ സാധിക്കും. എന്റെ പിറന്നാളും ഡിസംബറില്‍ ആയതിനാല്‍ ഞാനതിനെ എന്റെ 'പിറന്നാള്‍ നക്ഷത്രക്കൂട്ടം' എന്നായിരുന്നു വിളിച്ചിരുന്നത്‌.

  -Ÿāđů
  from വെള്ളരിക്കാപ്പട്ടണം

  മറുപടിഇല്ലാതാക്കൂ
 31. iylaserikkaran, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, കളിക്കൂട്ടുകാരി
  ദീന്‍ ഭായ്, യദു എല്ലാവര്ക്കും റൊമ്പ നന്‍ട്രി

  മറുപടിഇല്ലാതാക്കൂ