ബുധനാഴ്‌ച, ഡിസംബർ 01, 2010

മനു നീ എവിടെയാണ്.

                                              മനു നീ എവിടെയാണ്.  16 വര്‍ഷങ്ങളായില്ലേ  നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്കൂളില്‍ പത്താം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.
          ഉച്ചക്ക് സ്കൂളില്‍ ഊണ് സമയത്ത്‍, ഞാന്‍ എന്നും ഓരോ തരം കറികള്‍ നിനക്കായ്‌ വീതിക്കുമ്പോള്‍, നിന്‍റെ പാത്രത്തില്‍ എനിക്ക് തരാന്‍ എന്നും ചെറുപയര്‍  മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ. നിനക്ക് മടുത്തു എങ്കിലും എനിക്ക് സ്കൂളിലെ ചെറുപയര്‍ (കഞ്ഞിയും പയറും) ഒരിക്കലും മടുത്തിട്ടില്ല കേട്ടോ.
          നീ ഒരിക്കല്‍ കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ നൂലില്‍ തൂങ്ങി വന്ന ഒരു പുഴു നിന്‍റെ പാത്രത്തില്‍ വീണപ്പോള്‍ അതിനെ എടുത്തു കളഞ്ഞ് ബാക്കി കഞ്ഞി കുടിച്ചത് നിന്‍റെ ഗതികേട് കൊണ്ടാണെന്ന് എനിക്കറിയാം.
          സ്ക്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയത് നീ ഓര്‍ക്കുന്നില്ലേ .  
          നിനക്ക് അന്ന് ഞങ്ങളെക്കാള്‍ പൊക്കം കുറവായത് കൊണ്ടല്ലേ, ഞങ്ങള്‍ നിന്നെ "ഉണ്ട മനു" എന്ന് വിളിച്ചു കളിയാക്കിയിരുന്നത്.  എങ്ങനാ ഇപ്പൊ നീ ഉയരം വെച്ചോ. ആറാം ക്ലാസ്സിലെയും എഴാം ക്ലാസ്സിലെയും ഒക്കെ ഫോട്ടോ കുറെ നാള്‍ ഞാന്‍ സുക്ഷിച്ചു വെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവ തമ്മില്‍ ഒട്ടി, ഒന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ആണ്.
        ഒരിക്കല്‍ നമ്മള്‍ സ്ക്കൂള്‍ മൈതാനത്തിന്റെ  സൈഡിലുള്ള പാറക്കല്ലുകള്‍ എടുത്തു മാറ്റികൊണ്ടിരുന്നപ്പോള്‍, എന്‍റെ കൈ വഴുതി നിന്‍റെ കാലില്‍ കല്ല്‌ വീണത്‌ നീ ഓര്‍ക്കുന്നില്ലേ. അന്ന് ടീച്ചര്‍ ചോദിച്ചിട്ടും എന്‍റെ പേര് പറയാതെ എന്നെ തല്ലില്‍ നിന്നും നീ രക്ഷിച്ചു. നിന്‍റെ ഇടത്തേ കാലില്‍ സ്ടിച് ഇട്ട പാടുകള്‍ ഇപ്പോഴുമുണ്ടോ?
                 നിന്നെ കുറിച്ച് ഞാന്‍ ഓര്‍കുട്ടിലെ നമ്മുടെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും നിന്നെ കുറിച്ച് യാതൊരു വിവരവുമില്ല. നീ ഓര്‍കുട്ടിലോന്നും  ഇല്ല അല്ലെ.
              ഞാന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ, നിന്‍റെ ലക്ഷം വീട് കോളനി നിന്നിരുന്ന ഭാഗത്ത്‌ വന്നിരുന്നു. നിന്‍റെ ഓല മേഞ്ഞ വീടിരുന്ന സ്ഥലത്തിനടുത്ത് ഇപ്പൊ ഒരു ഹോട്ടല്‍ ആണല്ലേ.
നീ ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും ഉണ്ടോ?. ഉണ്ടെങ്കില്‍ മറുപടി അയക്കില്ലേ. 
       
               മനു നീ എവിടെയാണ്.
             
              നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?
         
              നീ എന്നെ മറന്നോ?


                 
            

28 അഭിപ്രായങ്ങൾ:

  1. മനസ്സില്‍ തട്ടിയ പോസ്റ്റ്. വഴിയിലെവിടെയോ കളഞ്ഞുപോയ കരിമണിമാലയിലെ വിലയേറിയ മുത്ത് പരതിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു സ്ക്കൂള്‍കുട്ടിയെ കാണാന്‍ കഴിഞ്ഞു. മനുവിന്റെ മറുപടി ഉടന്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു. സ്ക്കൂളിലെ കഞ്ഞിയും പയറും ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. മനു നീ എവിടെയാണ്.
    നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?
    നീ എന്നെ മറന്നോ?
    ചിലപ്പോള്‍ ഈ പോസ്റ്റ് കണ്ടു മനു വരാന്‍ ഇടയാകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഇത് പോലെ എന്നെ ഓര്‍ക്കാന്‍ ഒരു സുഹുര്തുണ്ടായിരുന്നെങ്കില്‍ ....




    ആരും ഓര്‍ക്കാനില്ലാത്ത ഒരു പാവം

    മറുപടിഇല്ലാതാക്കൂ
  4. കിരണ്‍...കാത്തിരിക്കൂ...
    തന്റെ കൂട്ടുകാരന്‍ തിരിച്ചു വരും...
    19 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ കൂടെ പഠിച്ചിരുന്ന
    ഒരു കൂട്ടുകാരനുമായി(രണ്ട് ദിവസം മുമ്പ്) ഞാന്‍
    ഫോണില്‍ സംസാരിച്ചു....നഷ്ടപ്പെട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ
    കൊച്ചു കുട്ടിയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല..അതു പോലെയാണിപ്പോള്‍ എന്റെ മനസും....

    മറുപടിഇല്ലാതാക്കൂ
  5. അയ്യോ ഇങ്ങനോരാലെക്കുരിച്ചു എന്നോട് പറഞ്ഞിട്ടില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  6. കിരണ്‍ മനുവുമായുള്ള സൗഹൃദത്തിന്റെയും, സ്നേഹത്തിന്റെയും ഈ കഥപറയുമ്പോള്‍ തീര്‍ച്ചയായും മനു ഒരു നല്ല ജീവിതത്തിലായിരിക്കുമെന്നും, നിങ്ങള്‍തമ്മില്‍ പെട്ടന്നുതന്നെ കണ്ടുമുട്ടട്ടെയെന്നും പ്രത്യാശിക്കുന്നു

    Ÿāđů
    from വെള്ളരിക്കാപ്പട്ടണം

    മറുപടിഇല്ലാതാക്കൂ
  7. പഴയ കൂട്ടുകാരെ ആരെയൊക്കെയോ ഓര്‍മ വരുന്നു. മനൂനെ വേഗം കണ്ടെത്തട്ടെ . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം.... ഷിമി പറഞ്ഞത് പോലെ മനസ്സില്‍ തട്ടിയ ഒരു പോസ്റ്റ്‌... സുഹൃത്തുക്കള്‍ എന്നും വിലമതിക്കാനാകാത്ത രത്നങ്ങള്‍ തന്നെയാണ് ...മനുവിനെ പെട്ടന്ന് തന്നെ കണ്ടെത്താന്‍ സാധിക്കട്ടെ .. സ്കൂളിലെ കഞ്ഞിയും പയറും കഴിക്കാന്‍ കുറെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു സാധിച്ചിട്ടില്ല... പോസ്റ്റ്‌ നന്നായി ...ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. കമെന്റിയ എല്ലാര്ക്കും നന്ദി ട്ടാ ..
    @ ഷിമി: ശരിയാ ശരിക്കും മനസ്സില്‍ തട്ടിയ പോസ്ടാണ്. ഈ മനു കരിമണി മാലയിലെ വിലപ്പെട്ട മുത്ത്‌ തന്നെ യാണ്. .
    @ടോംസ്: ഭായിടെ നാവ് പൊന്നാവട്ടെ .
    @ ഫൈസു ഭായ് : ഞാന്‍ അവനെ ഇപ്പോഴും ഓര്‍ക്കുന്നുടെങ്കിലും അവന്‍ എന്നെ മറന്നു കാണും. അപ്പൊ ഞാനും ആരും ഓര്‍ക്കാനില്ലാത്ത ഒരു പാവം അല്ലെ.
    @റിയാസ് ഭായ്: അപ്പൊ കാത്തിരിക്കാമല്ലേ.
    @മായ: ഇനി അത് പറഞ്ഞു പിണങ്ങിക്കോ..
    @ യദു: നന്ദിയുണ്ട് കേട്ടോ. പിന്നെ ഇറ്റാലിക്സ് ഇഷ്ടായി. ഇത് കോപ്പി ഒന്നും അല്ല കേട്ടോ.എന്‍റെ ആദ്യ വേര്‍പാടിന്റെ വേദനയാണിത്.
    @ ഭൂതത്താന് എന്താ സംശയം, ഓര്‍മ്മകള്‍ മരിക്കില്ല. പഠിക്കാനുള്ളത് ഒഴിച്ച് ജീവിതത്തിലെ ഒട്ടു മിക്ക സംഭവങ്ങളും ഞാന്‍ ഓര്‍ക്കനുണ്ട്‌.
    @ശ്രീ, ഞാന്‍ ഉടനെ കണ്ടെത്തും. തീര്‍ച്ച.
    @ സുരേന്ദ്രന്‍: ശരിയാ,... അതുപോലെ എനിക്ക് അവസാനം കിട്ടിയ രത്നമല്ലേ സുരേന്ദ്രന്‍. "സുരേന്ദ്ര രത്നം'"

    മറുപടിഇല്ലാതാക്കൂ
  10. കിരണിനു മനുവിനോടുള്ള സ്നേഹം എത്ര വലുതാണ്‌. വില മതിക്കാനാവാത്ത ആ സുഹൃത്തിനെ എത്രയും വേഗം തിരികെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. ചില സുഹൃത്തുകള്‍ അങ്ങനെ ആണ് !!! നമ്മുടെ ഹൃദയത്തില്‍ തട്ടി വല്ലാതെ അടുക്കും !!! പിന്നിട് എങ്ങോട്ടോ കാണാതെ പോകും !!!
    മനു തിരിച്ചു വരും കിരണിനെ അനേഷിച്ചു !!!!

    മറുപടിഇല്ലാതാക്കൂ
  13. ഓര്‍ക്കൂട്ടില്‍, ഫേസ്ബുക്കില്‍ എല്ലാം കയറിയാല്‍ ഒരുപാട് പഴയ സുഹൃത്തുക്കളെ അന്വേഷിക്കാര്‍ ഉണ്ട് ചിലരെ കാണുമ്പോള്‍ സന്തോഷം തോന്നും , ചിലരെ അന്വേഷിച്ചു കാണാതാകുമ്പോള്‍ വിഷമവും...

    മറുപടിഇല്ലാതാക്കൂ
  14. വളരെ ആസ്വദിച്ച് വായിച്ചു.
    ഞാനും എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് നെ തിരക്കുന്നു.....
    കിരണ്‍ ..... മനു വരും...തീര്‍ച്ച...
    ഒരു നിമിഷം ഞാന്‍ ഓര്‍ത്തു ആ മനു ഞാന്‍ ആണോ? എന്ന് .വളരെ നല്ല പോസ്റ്റ്‌ ......

    മറുപടിഇല്ലാതാക്കൂ
  15. മനൂനെ കിട്ടിയോന്നറിയാന്‍ വന്നതാ.... :)

    സമയം കിട്ടുകയാണേല്‍ , ചില്ലറ പരദൂഷണം കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടേല്‍ അങ്ങോട്ടു വാ...

    മറുപടിഇല്ലാതാക്കൂ
  16. മനുവിനെ കുറിച്ചുള്ള വിവരങ്ങള്‍ വേഗം തന്നെ കിട്ടട്ടെ

    സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് വഴി , കൂടെ പഠിച്ച കുറെ കൂടുകരെ ഒക്കെ കണ്ടെത്തുവാനും പരിചയം പുതുക്കാനും ഒക്കെ ഒരു പരിധി വരെ എങ്കിലും കഴിയുന്നുണ്ട് ‌

    മറുപടിഇല്ലാതാക്കൂ
  17. മനു നെ കിട്ടിയെങ്കില്‍ അറിയിക്കുക

    മറുപടിഇല്ലാതാക്കൂ
  18. മനുവിനെ കിട്ടട്ടെ.. അതുപോലെ നമുക്കെല്ലാം നഷ്ട്ടപെട്ട ഒരു പാട് സുഹൃത്തുക്കളെയും...
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  19. മനുവിനെ എന്നെങ്കിലും കാണും!

    മറുപടിഇല്ലാതാക്കൂ
  20. വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി.
    മനുവിനെ ഞാന്‍ കണ്ടെത്തിയാല്‍ അതും ഒരു പോസ്റ്റ്‌ ആയി ഞാന്‍ അറിയിക്കാം...

    മറുപടിഇല്ലാതാക്കൂ
  21. കിരണ്‍, ഉള്ളില്‍ തട്ടുന്ന ഒരു പോസ്റ്റ്.. എനിക്കിഷ്ടമായി. കൂടുതല്‍ എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  22. നന്നായി എഴുതി കെട്ടോ...

    (( നമ്മളോരോരുത്തരും കാണാന്‍ കൊതിക്കുന്നുണ്ട് ഒരു പഴയ ചങ്ങാതിയെ....
    അല്ലെങ്കില്‍ കൂടെ പഠിച്ച കണ്മഷിയിട്ട ആ പെണുകുട്ടിയെ...))

    മറുപടിഇല്ലാതാക്കൂ
  23. ഇത്തരം ഒരു കൂട്ടുകാരനെ കിട്ടാന്‍ ഞാന്‍ ആ മനുവായിരുന്നെങ്കില്‍...

    ഹൃദ്യമായി എഴുതി..ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍ഡിസംബർ 18, 2010 1:15 AM

    ചിലതങ്ങിനെയാണ്,, നമ്മെ നോക്കി ഇരിക്കുന്നുണ്ടാകും, !!!

    മറുപടിഇല്ലാതാക്കൂ
  25. ഇത് വായിച്ചപ്പോള്‍ നാന്‍ എന്‍റെ കുട്ടികലതെക് തിരിച്ചു പോയത് പോലെ എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കൂട്ടുകാരന്‍ പ്രശോബ്...............നാലാം ക്ലാസ്സില്‍ അവന്‍ എപ്പോയും മിന്നരത്തിലെ ''ലിള്ളിപ പാലോലി "ലിള്ളിപ പാലോലി " എന്നാ പട്ടു പാടുമായിരുന്നു...ഈ പട്ടു കേട്ടാല്‍ നാന്‍ ഇപ്പോയും അവനെ ഒര്കും കാരണം ലിലില്ലിപ പാലോളി ആദ്യമായി കേള്കുന്നത് അവനില്‍ നിന്നായിരുന്നു........ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക് ശേഷമാണു ഇത് മോഹന്ളില്‍ന്റെ സിനിമയിലെ പാട്ടാണെന്ന് മനസ്സിലായത്

    മറുപടിഇല്ലാതാക്കൂ
  26. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ