വെള്ളിയാഴ്‌ച, ജനുവരി 07, 2011

സ്കൂളിലേക്കുള്ള യാത്ര

                         ഞാനും ജീനും  ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ചിറ്റപ്പന്റെ മൂത്ത മോനാണ് ജീന്‍. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും തന്നെ ഏഴാം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂള്‍ ആണ് അത് . മതിലകം ലിറ്റില്‍ ഫ്ലവര്‍ യു. പി. സ്കൂള്‍.  രാവിലെ ഒന്‍പതു മണി കഴിയുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പത്തു മണിയോടെ സ്കൂളില്‍ എത്തും. നടന്നാണ് പോകാറ്. വഴിക്ക് വെച്ചു  രതീഷും രജീഷും കൂടെ കൂടും.
                     വല്ലപ്പോഴുമൊക്കെ പത്തു പൈസ കൊടുത്തു മണികണ്ഠൻ ബസ്സിലും പോകും.
                    സ്കൂള്‍ യുണിഫോം നീല നിക്കറും വെള്ള ഷര്‍ട്ടും ആണെങ്കിലും രതീഷിന്‍റെ ഷര്‍ട്ടില്‍  ഒരുമാതിരിപ്പെട്ട  എല്ലാ കളറും  ഉണ്ടായിരുന്നു. . രണ്ടു ബട്ടന്‍സ് മാത്രമേ ആ ഷര്‍ട്ടില്‍  ഉള്ളു.  ഹുക്കില്ലാത്ത നിക്കര്‍ കെട്ടി വെക്കലാണ്  പതിവ്.  അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് പലതും കാണേണ്ടി വന്നിട്ടുണ്ട്.      
                 പല പല വീടുകള്‍ വഴി കയറി ആണ് സ്കൂളിലേക്കുള്ള യാത്ര.
               ഒരിക്കല്‍ സ്കൂളില്‍ നിന്നും തിരുച്ചു വരുന്ന വഴിക്ക് വല്ലാത്ത ദാഹം തോന്നി, അടുത്തു കണ്ട വീട്ടില്‍ കയറി കുറച്ചു വെള്ളം ചോദിച്ചു. അപ്പോള്‍ അവര്‍ വെള്ളവും അടുത്ത അമ്പലത്തിലെ പായസവും തന്നു. അതില്‍ പിന്നെ എല്ലാവര്‍ക്കും എല്ലാ ദിവസവും ആ വീടിനടുത് എത്തുമ്പോള്‍ വല്ലാത്ത ദാഹമാണ്. പതിവായി അവര്‍ വെള്ളവും പായസവും ഞങ്ങള്‍ക്ക് തന്നു. "വെള്ളം കുടി വീട്" എന്ന് ആ വീടിനു  പേരും ഇട്ടു ഞങ്ങള്‍. ഒരിക്കല്‍ അടുപ്പിച്ചു രണ്ടു ദിവസം പായസം കിട്ടാതായപ്പോള്‍ ഞങ്ങള്‍ അവിടുന്നുള്ള വെള്ളം കുടി നിര്‍ത്തി. പിന്നെ ആ വഴി പോയിട്ടില്ല.
              സ്കൂളിലേക്ക്  അച്ചടക്കത്തോടെ  നല്ല കുട്ടികളായി പോകുന്ന ഞങ്ങള്‍ തിരികെ വരുമ്പോള്‍ വല്യ വഴക്കും അടിയും ഒക്കെ കഴിഞ്ഞാണ് വീട്ടിലെത്തുന്നത്.  "വെള്ളം കുടി വീട്" കഴിഞ്ഞാല്‍ രതീഷും രജീഷും വല്യ അടിയാണ്. പ്രതേകിച്ചു കാരണമൊന്നും വേണ്ട. മിക്ക ദിവസവും ആ ഭാഗത്ത്‌ വെച്ചു പൊരിഞ്ഞ അടിയാണ്. കൂടുതല്‍ കിട്ടുന്നത് രതീഷിനാണ്. ഞാനും ജീനും ഇത് കണ്ടു അവരെ പ്രോത്സാഹിപ്പിക്കും.
            സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങളെ നയിക്കുന്നത് രതീഷ്‌ ആണ്. അവനറിയാം ഏതൊക്കെ വീട്ടില്‍ പേരക്ക, ചാമ്പങ്ങ, കാരക്ക, ചെറി, മാങ്ങാ, കശുമാങ്ങ, അമ്പഴങ്ങ എന്നിവയൊക്കെ ഉള്ളതെന്ന്. അതിനായി ചിലപ്പോള്‍ അര വരെ വെള്ളമുള്ള തോട് പോലും കടന്നാണ് വരവ്.  എന്തായാലും വീടെത്തുമ്പോള്‍ രതീഷിന്‍റെ ബാഗില്‍ പത്തിരുപതു കശുവണ്ടി എങ്കിലും കാണും.
           ഈ കശുവണ്ടി കൊടുത്ത്‌ 25 പൈസയുടെ അച്ചാര്‍, കുഴലൂത്തുകാരന്‍റെ പാലുമിട്ടായി, മദാമ്മ പൂട എന്നിവയൊക്കെ വാങ്ങലയിരുന്നു അവന്‍റെ പണി.   ഹോ!  ആ നാരങ്ങ അച്ചാറിന്റെ  ത്രസിപ്പിക്കുന്ന മണം ഇപ്പോഴും മനസ്സിലുണ്ട്. എന്‍റെ കയില്‍ ഒന്നോ രണ്ടോ രൂപയൊക്കെ ഉണ്ടായിരുന്നെകിലും വീട്ടില്‍ അറിഞ്ഞലാതെ അവസ്ഥ ഓര്‍ത്തു  അച്ചാര്‍ മേടിക്കാന്‍ പേടിയായിരുന്നു. രതീഷിന്‍റെ "മമ്മിക്കു" അങ്ങനത്തെ വല്യ ഫോര്‍മാലിറ്റികളൊന്നും ഇല്ലായിരുന്നു.


ചിത്രത്തിന് കടപ്പാട്: Mr. Google

26 അഭിപ്രായങ്ങൾ:

  1. ഇങ്ങനെയുള്ള ധാരാളം കുസൃതികള്‍ എല്ലാവരുടെയും ജീവിതത്തിലും കാണാം. രതീഷും ജിനുവും കിരണും... ഒന്നും തന്നെ നമ്മില്‍ നിന്നും വളരെ അകലെ അല്ലാ... ചിലപ്പോള്‍ ഇവരൊക്കെയും ഇപ്പോഴും നമ്മില്‍ തന്നെയും ജീവിക്കുന്നു.

    എന്നും എക്കാലത്തും കുട്ടിക്കാലം തന്നെ... സൌന്ദര്യം.

    എനിക്കുമുണ്ട്. ഇത്തരം ഓര്‍മ്മകള്‍. എന്നും ഞങ്ങള്‍ക്ക് ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും ഒക്കെ നല്‍കുന്ന ഒരു അമ്മൂമ്മ. അമ്മൂമ്മയ്ക്ക് രണ്ടു മക്കളുണ്ട്. പക്ഷെ, അവര്‍ക്ക് കുട്ടികളില്ലാ.. എന്തോ, ആ കുറവായിരിക്കും ഞങ്ങളോടുള്ള ഈ സ്നേഹം..!!

    മറുപടിഇല്ലാതാക്കൂ
  2. കിരണേ.. മോനെ രജീഷ് കൊച്ചിയില്‍ കൊണ്ടും കൊടുത്തും .... ബ്ലോഗ് വായിക്കില്ലായിരിക്കാം വായിച്ചാലും കിരണിന്‍റെ കളിക്കൂട്ടുകാരനല്ലെ പേടിക്കേണ്ട...


    നല്ല ഓര്‍മകളാണു കെട്ടോ... സ്കൂളില്‍ പോയിരുന്ന ആ കാലം ശരിക്കും മനസ്സില്‍ കണ്ടു... ഇതുപോലെ ഒക്കെ തന്നയാ എന്‍റെയും കുട്ടിക്കാലും സ്കൂളില്‍ പോവുന്ന വഴിക്ക് എല്ലാ മാവിന്‍റെ ചുവട്ടിലും ഒന്ന് ഒപ്പ് വെച്ചെ പോവൂ... എന്തോരു രസായിരുന്നു ആ കാലം അല്ലെ...

    മറുപടിഇല്ലാതാക്കൂ
  3. ഡാ അപ്പൊ നീയും കണ്ണനും{രണ്ടു ബട്ടന്‍സ് മാത്രമേ ആ ഷര്‍ട്ടില്‍ ഉള്ളു. ഹുക്കില്ലാത്ത നിക്കര്‍ കെട്ടി വെക്കലാണ് പതിവ്. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് പലതും കാണേണ്ടി വന്നിട്ടുണ്ട്.} ഒരുമിച്ചു പഠിച്ചവരാണ് അല്ലെ....അവനും ഒരു പോസ്റ്റില്‍ ഇതേ പോലെ ഒരു നിക്കര്‍ കഥ പറഞ്ഞാര്‍ന്നു .....!!!

    നന്നായി എഴുതി...കുറച്ചും കൂടി എഴുതാമായിരുന്നു.....

    പിന്നെ എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കുട്ടിക്കാലം{ഉവ്വ} ..ഞങ്ങള്‍ ആണ്‍കുട്ടികളും പിന്നെ 'ഷൈനി' ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളും ഉണ്ടാവും സ്കൂളില്‍ പോകാന്‍ ....!!!!

    മറുപടിഇല്ലാതാക്കൂ
  4. നടന്നു പോയിട്ടുള്ള സ്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ ഇതിനു മുമ്പും പറഞ്ഞു കേട്ടിട്ടുണ്ട്. കേള്‍ക്കാന്‍ നല്ല സുഖമാണ്‌ - ഒരു കുട്ടിപ്പട്ടാളം gang ഒക്കെ ആയി :)
    തുടക്കം ഓട്ടോറിക്ഷയിലും, ഒടുക്കം ബസ്സിലും പോയി എന്റെ സ്കൂള്‍ ജീവിതം.. അങ്ങനെ Gang ഒന്നും ഇല്ലായിരുന്നു!

    മറുപടിഇല്ലാതാക്കൂ
  5. ഒരിക്കല്‍ കൂടി ചെറുപ്പമായി ഇത് വായിച്ചപ്പോള്‍

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു അരുണ്‍. പണ്ട് സ്കൂളില്‍ പോയ ആ കാലമൊക്കെ ഓര്മ്മ വന്നു.
    നന്നായി എഴുതി .
    താങ്ക്സ്

    മറുപടിഇല്ലാതാക്കൂ
  7. ha ha...
    kiran chetto!
    nikkaru kathakal poratte... hehe.. ente vaka aduthath udane varum! ha ha..
    aa pazhaya school jeevithathinu pakaram vekkan enthund chetta nammude kayyil... onnu thirinju nokkiyaal nammal ettavum kooduthal ishtappedunnathum,orikkal koodi pokan agrahikkunnathum aaa kuttikkalaththekku thanne aayirkkum... enikee katha,anubhavam orupaad ishtaamayi.. kurachu koodi ezhuthaamaayirinnu.. aduththa postil oru neelan anubhavam aayikkotte! nthaa...

    മറുപടിഇല്ലാതാക്കൂ
  8. നല്ല ഓര്‍മ്മകുറിപ്പുകള്‍ . ഇപ്പൊ രാവിലെ വീട്ടുമുറ്റത്ത്‌ നിന്ന് സ്കൂള്‍ ബസ്‌ കയറി വൈകുന്നേരം അവിടെ തെന്നെ ഇറങ്ങുന്ന കുട്ടികള്‍ക്ക്‌ ഇതിന്‍റെയൊക്കെ രസം അറിയില്ല. ചെറിയ കുട്ടികള്‍ക്ക്‌ സ്വന്തം വീട്ടിലേക്കുള്ള വഴി പോലും പരിചിതമല്ല.. നല്ല എഴുത്ത്‌

    മറുപടിഇല്ലാതാക്കൂ
  9. പഴയ കാലത്തിന്റെ ജീവനുള്ള ഓര്‍മ്മപ്പെടുത്തലുകള്‍
    നന്നയി എഴുതി
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  10. കൂട്ടുകാരൊക്കെ നല്ല വഴിക്കായി എന്നര്‍ത്ഥം ,

    നല്ല ഓര്‍മ്മകുറിപ്പ്, അച്ചാര്‍ എന്ന് വയികുംപോള്‍ വായില്‍ വെള്ളം വരുന്നു,

    മറുപടിഇല്ലാതാക്കൂ
  11. കുട്ടിക്കാല ഓര്‍മ്മകള്‍ എന്നും മധുരകരമാണ്, എഴുത്ത് നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍ജനുവരി 09, 2011 10:32 PM

    കിരാ നിന്റെ പ്രസന്റേഷന്‍ കൊള്ളാം !!! പക്ഷെ എല്ലാ ബ്ലോഗിലും നിന്റെ പ്ലസ്‌ പൊയന്റ്സ് മാത്രമേ ഉള്ളല്ലോ ...... പണ്ട് പറ്റിയ ആ അപദങ്ങള്‍ ഒന്നും നീ എഴുതാതെന്താ ??? (പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ലക്ഷ്മി യുടെ പുറകേ നടന്നതിനു ടീച്ചര്‍ ചീത്തപറഞ്ഞതും ക്ലാസിനു പുറത്താക്കിയതും എല്ലാം നീ മറന്നോ ??? പിന്നെ നമ്മുടെ മറ്റേ ..........) ഇതെല്ലം കൂടി നീ തന്നെ എഴുത് ഇല്ലെങ്ങില്‍ ഞാനും ഇനി ബ്ലോഗ്‌ എഴുത്ത് തുടങ്ങേണ്ടി വരും കേട്ടോ !!!!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  13. സ്കൂളില്‍ പോയവര്‍ക്ക് ഇങ്ങനെയൊക്കെ അനുഭവം ഉണ്ടാകുമല്ലേ ?

    മറുപടിഇല്ലാതാക്കൂ
  14. കിരണ്‍, പഴയ കാല ഓര്‍മകള്‍, നന്നായി അയവിറക്കി.

    "പിന്നെ എനിക്ക് ആ നാരങ്ങ അച്ചാറിന്റെ ത്രസിപ്പിക്കുന്ന മണമല്ല, രുചി തന്നെ ഇപ്പോഴും മനസ്സിലുണ്ട്. "

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. kollamallo...nalla avatharanam ...ithinu munpu ithokke paranjittundenkilum ratheeshinte nicker nte karyam paranjittilla :-)

    മറുപടിഇല്ലാതാക്കൂ
  16. രതീഷ് ഈ പോസ്റ്റ് വായിക്കട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. ഓർമ്മകൾ,ഓണപ്പൂതുമ്പികൾ പോലെ പിന്നിലെ പൊയ്കയിൽ നിരന്ന് നീങ്ങി...തെളിനീരലയാട്ടുമുണ്മതൻ സുകുമാര ജീവിത സൂനത്തിൽ പറന്നിറങ്ങി......... നന്മകൾ നേർന്ന് കൊണ്ട് ... ചന്തുനായർ ( ആരഭി )

    മറുപടിഇല്ലാതാക്കൂ
  18. @കിരണ്‍
    ഓര്‍മയില്‍ ഉണ്ടെങ്കില്‍ ഇനിയും ആവാം കഥകള്‍ !!
    അല്ല സോറി അനുഭവങ്ങള്‍ !!!
    നന്നായി !!!

    മറുപടിഇല്ലാതാക്കൂ
  19. എഴുത്തു നന്നായിരിക്കുന്നു. കോമയില്‍ അവസാനിപ്പിച്ചപോലെ!

    മറുപടിഇല്ലാതാക്കൂ
  20. ഓര്‍ത്തു പോകുന്നു പഴയകാലം ..ഇനിയും ഉണ്ടാകുമല്ലോ ഒരുപാട്..........

    മറുപടിഇല്ലാതാക്കൂ
  21. നോസ്റ്റാൾജ്യ.. :)
    എഴുത്ത് നന്നായി.

    മറുപടിഇല്ലാതാക്കൂ
  22. നല്ല ഓര്‍മ്മകള്‍ കിരണ്‍..

    മറുപടിഇല്ലാതാക്കൂ
  23. കിരൺ...
    ഗൃഹാതുരത്ത്വം നിറഞ്ഞ ഓർമ്മകൾ അല്ലേ...

    ആടുജീവിതം.,വായിച്ചുഅല്ലേ... അത് പോലൊന്ന് എഴുതാൻ പറ്റാതെ എത്രപേർ അവിടെ ഇതുപോലുള്ള ഓർമ്മജീവിതം നയിക്കുന്നു..

    നന്നായിരിക്കുന്നു ഇനിയും ഇനിയും എഴുതു

    മറുപടിഇല്ലാതാക്കൂ
  24. പ്രിയപ്പെട്ട കിരണ്‍,

    എന്നും എപ്പോഴും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് ബാല്യകാലം തന്നെ.

    രസം പിടിച്ചു വായിച്ചു വന്നപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയ പോലെ.......!

    ഒരു വര്‍ഷമായി ഒന്നും എഴുതുന്നില്ലല്ലോ. എന്ത് പറ്റി?

    തിരിച്ചു വരണം,എഴുത്തിന്റെ ലോകത്തിലേക്ക്.

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ