ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010

ഗോതമ്പ് ദോശയും ഉപ്പുമാവും

                വീട്ടിലായിരുന്നപ്പോള്‍ ഞാന്‍ ഗോതമ്പ് ദോശ കഴിക്കാറില്ല  .  ഒട്ടും ഇഷ്ടമല്ലായിരുന്നു. മുന്നില്‍ കൊണ്ടേ വെച്ചാല്‍ ഞാന്‍ കഴിക്കാതെ എണീറ്റ്‌ പോകുമായിരുന്നു.  ഉപ്പുമാവ് ആണെങ്കില്‍ അമ്മയുടെ നിര്‍ബന്ധം സഹിക്കാതെ വരുമ്പോള്‍ കുറച്ചു കഴിച്ചാല്‍ ആയി.
              ഗള്‍ഫില്‍ എത്തിയപ്പോള്‍ കമ്പനി ഭക്ഷണം തരാത്തതിനാല്‍ സ്വയം പാചകമാണ്. ഉണ്ടാക്കാന്‍ അഞ്ചു  മിനിറ്റ് മതിയല്ലോ, അതുകൊണ്ട് രാവിലത്തെ എളുപ്പത്തിനായി ഇപ്പോള്‍ ഉപ്പുമാവും ഗോതമ്പ് ദോശയും ഞാന്‍ തന്നെ ഉണ്ടാക്കി കഴിക്കും.
               എന്‍റെ അഹങ്കാരത്തിന് ദൈവം തന്ന ഏറ്റവും നല്ല ശിക്ഷ. അല്ലേ...

6 അഭിപ്രായങ്ങൾ:

  1. ഞങ്ങള്‍ ഉപ്പുമാവിനെ 'പാഷാണം ' എന്നാണ് വിളിച്ചിരുന്നത്‌ .

    മറുപടിഇല്ലാതാക്കൂ
  2. എടോ പഞ്ചസാ‍രയീല്ല്ലാത്ത കാപ്പി കുടിക്കാ‍ാന്‍ മ്മടി കാണിക്കാറുള്ള ഞാന്‍ ഇപ്പോള്‍ കപ്പി കാണുമ്പോഴൊക്ക്കെ അമ്മയെ ഓര്‍ക്കും
    :-(

    മറുപടിഇല്ലാതാക്കൂ
  3. അതങ്ങനെയാ, അഹങ്കാരതിനുള്ള ശിക്ഷ എന്ന് പറഞ്ഞു കൂടാ.

    മറുപടിഇല്ലാതാക്കൂ
  4. വളരെ ശരിയാണ്. പണ്ട് വീട്ടില്‍ നമ്മള്‍ കഴിക്കാന്‍ മടി കാണിച്ചിരുന്ന പലതും വീട് വിട്ടു കഴിയുമ്പോള്‍ എത്ര രുചികരമായിരുന്നെന്നു തോന്നിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. സത്യം തന്നെ. ഉപ്പുമാവിന്റെ കാര്യത്തില്‍ എനിയ്ക്കും ഇതു തന്നെ ആയിരുന്നു അവസ്ഥ!

    പണ്ട് നാട്ടില്‍ ആയിരിയ്ക്കുമ്പോള്‍ ഉപ്പുമാവ് ഉണ്ടാക്കുന്ന ദിവസം ഭക്ഷണം തന്നെ വേണ്ടെന്ന് വച്ചിരുന്ന ഞാന്‍ പഠനത്തിനായി തഞ്ചാവൂര്‍ താമസം തുടങ്ങിയ ശേഷം ഏറ്റവുമധികം ഉണ്ടാക്കി കഴിച്ചിട്ടുള്ളത് ഇതേ ഉപ്പുമാവ് തന്നെയാണ്. :)

    മറുപടിഇല്ലാതാക്കൂ